Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

വൈ​വി​ധ്യ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത്​ നാം ​ഇ​ന്ത്യ​ക്കാ​ർ ഒ​ന്ന്​ –അം​ബാ​സ​ഡ​ർ

text_fields
bookmark_border
വൈ​വി​ധ്യ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത്​ നാം ​ഇ​ന്ത്യ​ക്കാ​ർ ഒ​ന്ന്​  –അം​ബാ​സ​ഡ​ർ
cancel
camera_alt????????? ??????? ?????????????? ??????????????? ???????????????????? ??????????????????

കു​വൈ​ത്ത്​ സി​റ്റി: ത​ണു​ത്ത കാ​ലാ​വ​സ്ഥ​യെ അ​വ​ഗ​ണി​ച്ച്​ ആ​യി​ര​ങ്ങ​ൾ 71ാമ​ത്​ റി​പ്പ​ബ്ലി​ക്​ ദി​നാ​ഘേ ാ​ഷ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ഒ​ത്തു​കൂ​ടി. മ​ഹി​ത​മാ​യ മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക ്കൊ​ള്ളു​ന്ന ഭ​ര​ണ​ഘ​ട​ന​യാ​ണ്​ ന​മ്മു​ടേ​തെ​ന്നും ഇ​ന്ത്യ​ക്കാ​രെ​ന്ന നി​ല​യി​ൽ എ​ല്ലാ വൈ​വി​ധ്യ​ങ്ങ​ൾ ​ക്കു​മ​പ്പു​റം നാം ​ഒ​ന്നാ​ണെ​ന്നും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കെ. ​ജീ​വ സാ​ഗ​ർ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദി​​​െൻറ റി​പ്പ​ബ്ലി​ക് ദി​ന​സ​ന്ദേ​ശം അ​ദ്ദേ​ഹം വാ​യി​ച്ചു. എം​ബ​സി അ​ങ്ക​ണ​ത്തി​ലെ ഗാ​ന്ധി​പ്ര​തി​മ​യി​ൽ അം​ബാ​സ​ഡ​ർ പു​ഷ്​​പ​ഹാ​രം അ​ണി​യി​ച്ചു.

ദേ​ശ​സ്​​നേ​ഹം അ​ല​യ​ടി​ച്ച ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​ൻ സ​മൂ​ഹ​ത്തി​​​െൻറ വി​വി​ധ​തു​റ​ക​ളി​ൽ​പ്പെ​ട്ട നി​ര​വ​ധി പേ​ർ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ബു​ർ​ഹാ​നി ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച ബാ​ൻ​ഡ് മേ​ളം, പ്ര​വാ​സി കൂ​ട്ടാ​യ്​​മ​ക​ളു​ടെ ദേ​ശ​ഭ​ക്തി ഗാ​നാ​ലാ​പ​നം എ​ന്നി​വ ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ൾ​ക്കു മാ​റ്റു​കൂ​ട്ടി. മ​ത​പ​ര​വും ഭാ​ഷാ​പ​ര​വും സാം​സ്​​കാ​രി​ക​വു​മാ​യ വൈ​വി​ധ്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ച​ട​ങ്ങ്. ഇ​ന്ത്യ​ൻ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, വ്യ​വ​സാ​യി​ക​ൾ, ഡോ​ക്ട​ർ​മാ​ർ, എ​ൻ​ജി​നീ​യ​ർ​മാ​ർ, മ​റ്റ് പ്ര​ഫ​ഷ​ന​ലു​ക​ൾ, ഗാ​ർ​ഹി​ക ജോ​ലി​ക്കാ​ർ തു​ട​ങ്ങി വി​വി​ധ തു​റ​ക​ളി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​ത്. ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ങ്ങ​ൾ അ​ണി​ഞ്ഞും ചെ​റു​കൊ​ടി​ക​ൾ കൈ​യി​ലേ​ന്തി​യും എ​ത്തി​യ​വ​രാ​ൽ എം​ബ​സി മു​റ്റം നി​റ​ഞ്ഞു. കു​വൈ​ത്തി​ലെ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ദേ​ശ​ഭ​ക്തി മു​റ്റി​നി​ന്ന സം​ഗീ​ത, നൃ​ത്ത പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​കി​ട്ടേ​കി. കു​വൈ​ത്തി​ലെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ എം​ബ​സി ഏ​തു​സ​മ​യ​വും ത​യാ​റാ​ണെ​ന്നും അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി.

കു​വൈ​ത്തി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും ആ​ശം​സ നേ​ർ​ന്ന അം​ബാ​സ​ഡ​ർ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു. വ്യാ​പാ​ര​വും വി​ദേ​ശ​കാ​ര്യ​വു​മ​ട​ക്കം എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് അ​ദ്ദേ​ഹം കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹി​നും കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്​​മ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹി​നും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹി​നും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​കീ​ട്ട്​ മി​ലേ​നി​യം​ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​ത്ത്​ ഉ​പ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ ജാ​റു​ല്ല മു​ഖ്യാ​തി​ഥി​യാ​യി. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ, കു​വൈ​ത്തി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, ന​യ​ത​ന്ത്ര​ജ്​​ഞ​ർ, പൗ​ര​പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsEmbassy
News Summary - embassy-kuwait-gulf news
Next Story