എംബസി പരിസ്ഥിതി വാരാഘോഷം സമാപിച്ചു
text_fieldsപരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് എംബസി നടത്തിയ ഇന്ത്യൻ ഔഷധ സസ്യങ്ങളുടെ പ്രദർശനം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച പരിസ്ഥിതി വാരാഘോഷം സമാപിച്ചു. ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങൾക്ക് പ്രാധാന്യം നൽകി നടത്തിയ ഗ്രാൻഡ് ഫിനാലെയോടെയാണ് വാരാഘോഷം സമാപിച്ചത്.
ഗ്രാൻഡ് ഫിനാലെ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ മാറ്റം പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും നാഷനൽ ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേയ്ഞ്ച് ഉൾപ്പെടെ നിരവധി പദ്ധതികൾ ഇതിനായി ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഔഷധ സസ്യങ്ങളുടെ പ്രദർശനവുമുണ്ടായി. ആഘോഷ ഭാഗമായി സംഘടിപ്പിച്ച പെയിന്റിങ്, ചിത്രരചന, ഓൺലൈൻ ക്വിസ് മത്സര വിജയികൾക്ക് അംബാസഡർ സമ്മാനം നൽകി. അഞ്ജലി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച ഭരതനാട്യം, കുച്ചിപ്പുടി, കാവടിച്ചിന്ത്, സെമി ക്ലാസിക്കൽ നൃത്തങ്ങൾ എന്നിവ പരിപാടിക്ക് മിഴിവേകി.
വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും കുവൈത്തി പ്രമുഖരും മാധ്യമപ്രവർത്തകരും സംബന്ധിച്ചു. ഈ മാസം അഞ്ച് മുതൽ വിവിധ പരിപാടികൾ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

