ഇലക്േട്രാണിക് ഡ്രൈവിങ് ലൈസൻസ്​: ആഭ്യന്തരമന്ത്രാലയവും പാസിയും ധാരണപ്പത്രത്തിൽ ഒപ്പുവെച്ചു

  • ചിപ്പ് സഹിതമുള്ള സ്​മാർട്ട് ഡ്രൈവിങ് ലൈസൻസ്​ ലഭ്യമാക്കാനാണ് പദ്ധതി 

12:50 PM
16/05/2018

കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യ നിവാസികൾക്ക് പരിഷ്കരിച്ച ഇലക്ട്രോണിക് ഡ്രൈവിങ് ലൈസൻസ്​ ഇഷ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിൽ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ഒപ്പുവെച്ചു. യു.എൻ ഡെവലപ്​മ​​െൻറ്​ പ്രോഗ്രാം കുവൈത്ത്​ പ്രതിനിധി ഡോ. താരിഖ് അൽ ശൈഖി​​െൻറയും ഗതാഗതകാര്യ അസിസ്​റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ശൂയഇ​​​െൻറയും സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കൽ ചടങ്ങ്. 

ഉടമയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ചിപ്പ് സഹിതമുള്ള സ്​മാർട്ട് ഡ്രൈവിങ് ലൈസൻസ്​ ലഭ്യമാക്കാനാണ് പദ്ധതി. ഗതാഗത മേഖലയിലെ വ്യാപക പരിഷ്കരണത്തി​​െൻറ ഭാഗമായാണിതെന്ന് ഫഹദ് അൽ ശൂയഅ് പറഞ്ഞു. വ്യാജ ലൈസൻസ്​ നിർമാണമുൾപ്പെടെ കുറ്റകൃത്യങ്ങൾ ഇതുവഴി തടയാൻ സാധിക്കുമെന്ന് പാസി ഡയറക്ടർ മുസായിദ് അൽ അസ്​ഈസി വ്യക്തമാക്കി.

Loading...
COMMENTS