തടവുകാരെ നിരീക്ഷിക്കാൻ പുതിയ രീതി: ഇലക്​ട്രോണിക്​ ബാൻഡ്​ കാലിലണിയിക്കാൻ നീക്കം

  • ഒാ​രോ ത​ട​വു​കാ​ര​നും അ​ധി​കൃ​ത​രു​ടെ സൂ​ക്ഷ്​​മ നി​രീ​ക്ഷ​ണ​ത്തി​ന്​ കീ​ഴി​ലാ​വും

11:08 AM
27/10/2019

കു​വൈ​ത്ത്​ സി​റ്റി: ത​ട​വു​കാ​രു​ടെ കാ​ലി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ ബാ​ൻ​ഡ്​ അ​ണി​യി​ച്ച്​ അ​വ​രെ നി​രീ​ക്ഷി​ക്കാ​ൻ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സ്വ​ന്തം​നി​ല​ക്ക്​ നീ​ക്കം​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ആം​ഗി​ൾ ബ്രേ​സ്​​ലെ​റ്റ്​ കാ​ലി​ൽ അ​ണി​യി​ക്കു​ന്ന​തോ​ടെ ഒാ​രോ ത​ട​വു​കാ​ര​നും അ​ധി​കൃ​ത​രു​ടെ സൂ​ക്ഷ്​​മ​നി​രീ​ക്ഷ​ണ​ത്തി​ന്​ കീ​ഴി​ലാ​വും. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചാ​ൽ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ സെ​ക്യൂ​രി​റ്റി സി​സ്​​റ്റ​ത്തി​ന്​ ഉ​ട​ൻ വി​വ​രം ല​ഭി​ക്കും. 
നി​ല​വി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ജി.​പി.​എ​സ് സാ​േ​ങ്ക​തി​ക​വി​ദ്യ​ ഉ​പ​യോ​ഗി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രാ​ക്കി​ങ്​ ഉ​പ​ക​ര​ണം വാ​ങ്ങാ​ൻ പ​ണം അ​നു​വ​ദി​ക്കാ​മെ​ന്ന്​ ധ​ന​മ​ന്ത്രാ​ല​യം സ​മ്മ​തി​ച്ചു. 


2019/2020 ബ​ജ​റ്റി​ൽ ഇ​തി​നാ​യി നാ​ലു​ല​ക്ഷം ദീ​നാ​ർ വ​ക​യി​രു​ത്തും. 2020/2021 വ​ർ​ഷ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ്​ നീ​ക്ക​മെ​ന്ന്​ പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട്​​ചെ​യ്​​തു. ബ്രേ​സ്​​ലെ​റ്റി​ൽ ഘ​ടി​പ്പി​ച്ച മൈ​ക്രോ​ഫോ​ൺ വ​ഴി സ​മീ​പ​സ്ഥ​ല​ത്തെ ശ​ബ്​​ദ​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്ക്​  കേ​ൾ​ക്കാ​ൻ ക​ഴി​യും. ജ​യി​ലി​ന​ക​ത്തും ത​ട​വു​കാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക്​ എ​ളു​പ്പം ന​ൽ​കു​ന്ന​താ​ണ്​ പു​തി​യ സം​വി​ധാ​നം. ജ​യി​ൽ​പു​ള്ളി​ക​ൾ മൊ​ബൈ​ൽ ഫോ​ൺ ര​ഹ​സ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു​ൾ​പ്പെ​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ​ക്ക്​ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​​െൻറ​യെ​ല്ലാം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നാ​ലു​ല​ക്ഷം ദീ​നാ​ർ മു​ട​ക്കി ആ​ധു​നി​ക നി​രീ​ക്ഷ​ണ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ 6000ത്തോ​ളം ത​ട​വു​കാ​രാ​ണ്​ കു​വൈ​ത്ത്​ ജ​യി​ലി​ലു​ള്ള​ത്. 

Loading...
COMMENTS