ഹവല്ലിയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതിബന്ധം നിലച്ചു
text_fieldsകുവൈത്ത് സിറ്റി: വൈദ്യുതിബന്ധം നിലച്ചതിനെ തുടർന്ന് ഹവല്ലി ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങൾ ഞായറാഴ്ച ഇരുട്ടിലായി. പ്രദേശത്തെ പ്രധാന സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന കേബിൾ തകരാറായതാണ് പ്രദേശത്ത് ഏറെ നേരം വൈദ്യുതിബന്ധം നിലക്കാൻ കാരണം. മന്ത്രാലയത്തിലെ ടെക്നിക്കൽ എമർജൻസി വിഭാഗം മണിക്കൂറുകൾ പ്രയത്നിച്ചാണ് അറ്റകുറ്റപ്പണികൾ തീർത്ത് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.
അതിനിടെ, 49 ഡിഗ്രി ചൂട് അനുഭവപ്പെട്ട ഞായറാഴ്ചയിലെ വൈദ്യുതി ഉപഭോഗം 13,440 മെഗാവാട്ടിലെത്തിയതായി ജല-വൈദ്യുതി മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജി. മുഹമ്മദ് ബൂഷഹരി പറഞ്ഞു. ആഗസ്റ്റ് 15ന് രേഖപ്പെടുത്തിയ 13,390 മെഗാവാട്ട് ഉപയോഗമായിരുന്നു കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടിയ വൈദ്യുതി ഉപയോഗമെന്നും ബൂഷഹരി കൂട്ടിച്ചേ
ർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
