രാജ്യത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. അമിതമായ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനും തുല്യമായ വിതരണം ഉറപ്പാക്കുന്നതിനുമുള്ള വൈദ്യുതി പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.അബ്ദലി, വഫ്ര, റൗദാതൈൻ കാർഷിക മേഖലകൾ ഉൾപ്പടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പവർകട്ട് നടപ്പാക്കി. രണ്ട് മണിക്കൂർ വീതമാണ് കട്ട് നടപ്പിലാക്കിയത്. പവർകട്ട് നടപ്പാക്കുന്ന ഇടങ്ങൾ അധികൃതർ നേരത്തെ പ്രഖ്യാപിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ താമസക്കാരും വ്യാപാര സ്ഥാപനങ്ങളും താൽക്കാലിക തടസ്സം മൂലമുണ്ടാകുന്ന അസൗകര്യങ്ങൾ കുറക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

