കുതിക്കുന്നു വൈദ്യുതി ഉപഭോഗവും; മിതമാക്കാം ഉപയോഗം
text_fieldsകുവൈത്ത് സിറ്റി: താപനില ഉയരുന്നതിനൊപ്പം വൈദ്യുതി ഉപഭോഗവും വർധിക്കുന്നു. കഴിഞ്ഞ ദിവസം വൈദ്യുതി ലോഡ് സൂചിക 17,142 മെഗാവാട്ടാണ് രേഖപ്പെടുത്തിയത്.
താപനില കൂടുന്നതിനെത്തുടർന്ന് എയർകണ്ടീഷനറുകളുടെ ഉപയോഗം ഉയരുന്നതാണ് ഉപഭോഗം വർധിക്കാന്‍ പ്രധാന കാരണം. വേനലിൽ ഉയർന്ന വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രാലയം പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.
ഉപഭോഗം ഇനിയും വർധിച്ചാൽ നിയന്ത്രണങ്ങൾ അനിവര്യമായി വരും. കഴിഞ്ഞ വർഷം രാജ്യത്ത് ആദ്യമായി പവർകട്ട് നടപ്പാക്കേണ്ടി വന്നിരുന്നു. ഈ വർഷം മുൻകരുതലോടെയാണ് മന്ത്രാലയം നീക്കം. പീക്ക് സമയങ്ങളിൽ വൈദ്യുതി ലാഭിക്കാൻ മന്ത്രാലയം വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇത് ഫലപ്രദമായി എന്നാണ് വിലയിരുത്തൽ. വിവിധ സർക്കാർ ഏജൻസികളുമായും വ്യാവസായിക മേഖലയുമായും ചേർന്ന് ‘സേവ്’ കാമ്പയിൻ നടപ്പാക്കിയതാണ് പ്രധാനമായ ഒന്ന്.
രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഇതു പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വൈദ്യുതി ജീവനക്കാർക്കായി 20 ലധികം സേവനങ്ങൾ നൽകുന്ന സ്മാർട്ട് ഫിംഗർപ്രിന്റ് സംവിധാനവും മന്ത്രാലയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

