വൈദ്യുതി ഉപഭോഗം റെക്കോഡ് നിലയിലേക്ക്
text_fieldsകുവൈത്ത് സിറ്റി: താപനില ഉയർന്നതോടെ വൈദ്യുതി ഉപഭോഗവും കുതിച്ചുയർന്നു.
കഴിഞ്ഞ ദിവസം വൈദ്യുതി ലോഡ് സൂചിക 16,858 മെഗാവാട്ട് വരെ ഉയര്‍ന്നു. പ്രതിസന്ധി നിയന്ത്രിക്കാന്‍ വിവിധ ഭാഗങ്ങളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വൈദ്യുതി മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ അറ്റകുറ്റപ്പണിയിലായുള്ള യൂനിറ്റുകളുടെ ശേഷി 2,700 മെഗാവാട്ടാണ്. ഇവ ഉടന്‍ പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി എല്ലാ അടിയന്തര നടപടി മാർഗങ്ങളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വൈദ്യുതി മുടക്കം സംബദ്ധിച്ച് ഉപഭോക്താക്കള്‍ക്ക് സഹൽ ആപ് വഴി മുന്നറിയിപ്പ് ലഭിക്കാനുള്ള സംവിധാനവും മന്ത്രാലയം ഒരുക്കിവരികയാണ്. വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതിനാൽ കഴിഞ്ഞ വർഷം രാജ്യത്ത് ആദ്യമായി പവർകട്ട് നടപ്പാക്കിയിരുന്നു. ഈ വർഷം പവർകട്ട് ഒഴിവാക്കുന്നതിനായുള്ള കഠിനമായ പരിശ്രമത്തിലാണ് വൈദ്യുതി മന്ത്രാലയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

