സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി സംരക്ഷണ കാമ്പയിന് തുടങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: താപനില കുത്തനെ ഉയർന്നതോടെ പ്രതിസന്ധി ഒഴിവാക്കാനായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി സംരക്ഷണ കാമ്പയിന് തുടങ്ങുന്നു. വൈദ്യുതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിവിൽ സർവിസ് കമ്മീഷനാണ് ബോധവല്‍ക്കരണ കാമ്പയിന് ആരംഭിക്കുന്നത്.
വിപുലമായ ലൈറ്റിങ്, കൂളിങ് ഉപകരണങ്ങളുടെ അമിത ആശ്രയം, അനാവശ്യ ഉപഭോഗം എന്നിവയാണ് ഉയര്‍ന്ന വൈദ്യുതി ഉപയോഗത്തിന് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇവയുടെ ഉപയോഗം നിയന്ത്രിക്കാൻ ബോധവത്ക്കരണം നടത്തും. രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന ഏജൻസികളിലാണ് ആദ്യഘട്ടം നടപ്പാക്കുക.
സോളാർ പാനലുകൾ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ സ്രോതസുകൾക്ക് പ്രാധാന്യം നൽകണമെന്ന് സിവിൽ സർവിസ് കമ്മീഷന് ആഹ്വാനം ചെയ്തു. സുസ്ഥിരവുമായ ഊര്‍ജ്ജ ഉപഭോഗം ലക്ഷ്യമിട്ടാണ് കാമ്പയിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

