തെരെഞ്ഞെടുപ്പ് വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം - പ്രവാസി വെൽഫെയർ
text_fieldsകുവൈത്ത് സിറ്റി: കേന്ദ്ര തെരെഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റ് പ്രവാസികൾക്ക് തുറക്കാൻ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാകണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു. നേരത്തേ ഇത് ലഭ്യമായിരുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റ് ഇപ്പോൾ വിദേശ രാജ്യങ്ങളിൽനിന്നും തുറക്കാൻ കഴിയുന്നില്ല.
ലോക്സഭ തെരെഞ്ഞെടുപ്പ് അടുത്ത വേളയിൽ വെബ്സൈറ്റ് തടസ്സം വലിയ ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. പ്രശ്നത്തിന് കാരണം വ്യക്തമാക്കാൻ ഇത് വരെ ബന്ധപ്പെട്ടവർ തയാറായിട്ടില്ല എന്നതും ഗൗരവതരമാണ്. പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനോ നിലവിലെ വോട്ടർ പട്ടിക പരിശോധിക്കാനോ സാധിക്കുന്നില്ല.ജോലി ചെയ്യുന്ന രാജ്യത്ത് തന്നെ വോട്ട് ചെയ്യാൻ അവസരം ലഭിക്കണമെന്ന് പ്രവാസികൾ നിരന്തരം മുറവിളികൂട്ടിക്കൊണ്ടിരിക്കെ, ഓൺലൈൻ വഴി പേര് ചേർക്കാനോ വോട്ടർപട്ടിക പരിശോധിക്കാനോ കഴിയാത്തതും കടുത്ത പൗരാവകാശ ലംഘനമാണെന്നും പ്രവാസി വെൽഫെയർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പ്രവാസലോകത്ത്നിന്ന് പ്രതിഷേധം ഉയർന്നു വരണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

