Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതെരഞ്ഞെടുപ്പ് ഗാനം:...

തെരഞ്ഞെടുപ്പ് ഗാനം: ‘കലയെ’ അഭിനന്ദിച്ച് എം.വി. ഗോവിന്ദൻ

text_fields
bookmark_border
തെരഞ്ഞെടുപ്പ് ഗാനം: ‘കലയെ’ അഭിനന്ദിച്ച് എം.വി. ഗോവിന്ദൻ
cancel

കുവൈത്ത് സിറ്റി: എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച കല കുവൈത്ത് പ്രവർത്തകരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിനന്ദിച്ചു.

ഓൺലൈൻ മീറ്റിംഗിലൂടെയാണ് അദ്ദേഹം അണിയറ പ്രവർത്തകരുമായി സംവദിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പുതിയ ശൈലികൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി കല കുവൈത്ത് നിർമ്മിച്ച ഈ ഗാനം ജനശ്രദ്ധയാകർഷിച്ചിരുന്നു. രാഷ്ട്രീയ ആശയങ്ങളെ ലളിതമായും എന്നാൽ ഗൗരവത്തോടെയും ജനങ്ങളിലേക്ക് എത്തിക്കാൻ ഇത്തരത്തിലുള്ള സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസലോകത്തുനിന്നുള്ള ഈ പിന്തുണ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈൻ മീറ്റിംഗിൽ ഗാനത്തിന്റെ രചന, സംഗീതം, ദൃശ്യാവിഷ്കാരം എന്നിവ നിർവ്വഹിച്ച കലാകാരന്മാരും കല കുവൈത്ത് പ്രതിനിധികളും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindankalaElection SonggulfKuwait
News Summary - Election song: MV Govindan praises 'Kala'
Next Story