ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി; ഫലം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഒഴിവുവന്ന പാർലമെൻറ് സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെ ടുപ്പ് പൂർത്തിയായി. രണ്ടു മണ്ഡലങ്ങളിലായി 37 സ്ഥാനാർഥികളാണ് ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ ജനവിധിതേടിയത്. തുടർച്ചയായി സഭാനടപടികളിൽ നിന്ന് വിട്ടനിന്നതുമൂലം അയോഗ്യരാക്കപ്പെട്ട വലീദ് അൽ തബ്തബാഇ, ജംആൻ അൽ ഹർബഷ് എന്നിവരുടെ ഒഴിവുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 62547 വോട്ടർമാരുള്ള രണ്ടാം മണ്ഡലത്തിൽ ഒരു വനിതയുൾപ്പെടെ 18 പേരും 96528 സമ്മതിദായകരുള്ള മൂന്നാം മണ്ഡലത്തിൽ നാലു വനിതകളടക്കം 29 പേരും ആണ് മത്സര രംഗത്തുണ്ടായിരുന്നത്.
38 പോളിങ് സ്റ്റേഷനുകളാണ് ഇരു മണ്ഡലങ്ങളിലുമായി സജ്ജീകരിച്ചത്. ശനിയാഴ്ച രാവിലെ എട്ടു മണിക്കാരംഭിച്ച പോളിങ് രാത്രി എട്ടുവരെ നീണ്ടു. ഞായറാഴ്ച പുലർച്ചയോടെ ഫലപ്രഖ്യാപനമുണ്ടാകും. പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം രണ്ടാം മണ്ഡലത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിനെ കുവൈത്ത് ജനാധിപത്യത്തിെൻറ ഉത്സവമെന്നു വിശേഷിപ്പിച്ച അദ്ദേഹം മികച്ച ജനപ്രതിനിധിയെന്ന് തോന്നുന്ന ആളെ പാർലമെൻറിലേക്കയക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
