മുനിസിപ്പൽ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളായി 60 പുരുഷന്മാരും ഒരു വനിതയും
text_fieldsകുവൈത്ത് സിറ്റി: മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിെൻറ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ സ്ഥാനാർഥികളായി അവശേഷിക്കുന്നത് 60 പുരുഷന്മാരും ഒരു വനിതയും. മേയ് 12നാണ് തെരഞ്ഞെടുപ്പ്. ഏഴു സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. നേരത്തേ ആറുപേരെ നിബന്ധനകൾ പാലിക്കപ്പെടാത്തതിനാൽ അയോഗ്യരാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ മന്ത്രിസഭ മുനിസിപ്പൽ കൗൺസിൽ പിരിച്ചുവിട്ട് ഇടക്കാല സമിതിയെ ഭരണ ചുമതല ഏൽപിച്ചിരുന്നു. നാലുവർഷം കൂടുേമ്പാഴാണ് കുവൈത്തിൽ മുനിസിപ്പൽ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്തംഗ കൗൺസിലിലേക്കാണ് തെരഞ്ഞെടുപ്പ്. ആറുപേരെ മന്ത്രിസഭ നിയമിക്കുന്നത് ഉൾപ്പെടെ മൊത്തം 16 പേരാണ് കൗൺസിലിൽ ഉണ്ടാവുക. പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ അത്രതന്നെ ജനങ്ങൾ മുനിസിപ്പൽ തെരഞ്ഞെടുപ്പിനെ ഗൗരവത്തിൽ എടുക്കുന്നില്ല.
വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 120 സ്കൂളുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫാത്തിമ അൽ റഷീദിയാണ് സ്ഥാനാർഥി പട്ടികയിൽ അവശേഷിച്ച ഏക വനിത. 2013ൽ നടന്ന തെരഞ്ഞെടുപ്പിൽ നാലുവനിതകൾ മത്സരരംഗത്തുണ്ടായിരുന്നു. രാജ്യചരിത്രത്തിൽ ആദ്യമായി മുനിസിപ്പൽ, പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ വനിതകൾക്ക് വോട്ടവകാശം നൽകുന്നത് 2005 മേയിലാണ്. 2005 ജൂണിൽ രണ്ടു വനിതകളെ മന്ത്രിസഭ മുനിസിപ്പൽ കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
