Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതെരഞ്ഞെടുപ്പ്​:...

തെരഞ്ഞെടുപ്പ്​: മാധ്യമങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ സമിതി

text_fields
bookmark_border
തെരഞ്ഞെടുപ്പ്​: മാധ്യമങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ സമിതി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പാർല​മെൻറ്​ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ മാധ്യമങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ സമിതി രൂപവത്​കരിച്ചു. വാർത്തവിനിമയ മന്ത്രാലയത്തിന്​ കീഴിലാണ്​ ഇലക്​ട്രോണിക്​, ഒാഡിയോ, വിഷ്വൽ, പ്രിൻറ്​ മീഡിയകളുടെ പ്രവർത്തനം വിലയിരുത്താൻ സമിതി രൂപവത്​കരിച്ചത്​.

ഡെപ്യൂട്ടി മിനിസ്​റ്റർ മുനീറ അൽ ഹുവൈദിയുടെ നേതൃത്വത്തിലാണ്​ സമിതി പ്രവർത്തിക്കുക. വിവിധ വകുപ്പ്​ മേധാവികൾ, ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി, ​െഎ.ടി അതോറിറ്റി തുടങ്ങിയവയുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ്​ സമിതി.

നിയമവിരുദ്ധമായതും സാമൂഹിക ഭിന്നതകൾക്ക്​ കാരണമാവുന്നതുമായ പ്രചാരണങ്ങൾ നടക്കുന്നുണ്ടോ എന്ന്​ സമിതി വിലയിരുത്തും. സ്വതന്ത്രവും നിഷ്​പക്ഷവുമായ തെരഞ്ഞെടുപ്പ്​ ഉറപ്പുവരുത്തുന്നതിനാണ്​ പ്രചാരണങ്ങൾക്ക്​ മേൽനോട്ടം ഏർപ്പെടുത്തിയത്​. കുവൈത്ത്​ നിയമപരിധിക്കകത്തുനിന്നുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്​ മേൽ സർക്കാറി​െൻറ ഇടപെടലുണ്ടാവില്ലെന്ന്​ അധികൃതർ വ്യക്​തമാക്കി. സമൂഹ മാധ്യമങ്ങളിലും വിദ്വേഷ പ്രചാരണങ്ങൾ അനുവദിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Election
Next Story