Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതെരുവുകൾ നീളെ...

തെരുവുകൾ നീളെ തെരഞ്ഞെടുപ്പ്​ പ്രചാരണ ബോർഡുകൾ

text_fields
bookmark_border
തെരുവുകൾ നീളെ തെരഞ്ഞെടുപ്പ്​ പ്രചാരണ ബോർഡുകൾ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ തെരുവുകൾ നിറയെ തെരഞ്ഞെടുപ്പ്​ പ്രചാരണ ബോർഡുകൾ. ​പ്രധാന പാതയോരങ്ങളിലും കുവൈത്തി താമസ മേഖലയിലും സ്ഥാനാർഥികളുടെ ചിത്രം പതിച്ച ബോർഡ്​ നിരന്നുകഴിഞ്ഞു. അഞ്ചടിയു​ള്ള ചെറിയ ബോർഡുകൾ മുതൽ മൂന്നുനില കെട്ടിടത്തി​െൻറ ഒപ്പം ഉയരമുള്ളവ വരെയുണ്ട്​.പരസ്യബോർഡുകൾ തയാറാക്കുന്ന കമ്പനികൾക്കും ചെറുകിട സ്ഥാപനങ്ങൾക്ക്​ ഇത്​ ചാകരക്കാലമാണ്​. കോവിഡ്​ പ്രതിസന്ധിയിൽ തളർന്നുകിടക്കുന്ന വിപണിക്ക്​ ആശ്വാസമായി തെരഞ്ഞെടുപ്പ്​ പ്രചാരണം. വൻകിട ബിസിനസുകാർ കുവൈത്ത്​ പാർലമെൻറിലേക്ക്​ മത്സരിക്കുന്നു.

അതുകൊണ്ടുതന്നെ പണം ചെലവഴിക്കലിന്​ പഞ്ഞമില്ല. അതിനിടെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ അനധികൃതമായി പ്രചാരണ ബോർഡുകൾ സ്ഥാപിച്ചാൽ സ്ഥാനാർഥികളിൽനിന്ന്​ 1000 മുതൽ 3000 ദീനാർ വരെ പിഴ ഇൗടാക്കുമെന്ന്​ മുനിസിപ്പാലിറ്റി മുന്നറിയിപ്പ്​ നൽകി. മുനിസിപ്പാലിറ്റിയിൽനിന്ന്​ അനുമതി എടുക്കാതെ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ പാടില്ല.

ആദ്യഘട്ട പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതുമായി ബന്ധപ്പെട്ട്​ സ്ഥാനാർഥികൾക്ക്​ മുന്നറിയിപ്പ്​ നൽകി. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇൗടാക്കും. അനധികൃത തെര​ഞ്ഞെടുപ്പ്​ പ്രചാരണ ബോർഡുകൾ നീക്കാൻ അഞ്ചു​ ​പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്​.

അഞ്ചു​ മണ്ഡലങ്ങളിലേക്കാണ്​ തെരഞ്ഞെടുപ്പ്​. ഒാരോ മണ്ഡലത്തിൽനിന്നും പത്തുപേരെ പാർലമെൻറിലേക്ക്​ തെരഞ്ഞെടുക്കുന്നതാണ്​ കുവൈത്തി​ലെ തെരഞ്ഞെടുപ്പ്​ രീതി. ഒാരോ മണ്ഡലത്തിലും ഒരു സംഘം എന്ന നിലയിൽ അഞ്ചു​ സംഘങ്ങളാണ്​ ഫീൽഡ്​ പരിശോധന നടത്തുന്നത്​. നിരവധി അനധികൃത ബോർഡുകൾ പരിശോധന സംഘം ഇതിനകം നീക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election campaign boards
Next Story