Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചട്ടങ്ങൾ ലംഘിച്ച് സ്ഥാപിച്ച തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ചട്ടങ്ങൾ ലംഘിച്ച് സഥാപിച്ച 84 തെരഞ്ഞെടുപ്പ് പരസ്യങ്ങൾ കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെൻറ് നീക്കം ചെയ്തു. ലൈസൻസില്ലാതെ സ്ഥാപിച്ചതും മണ്ഡലത്തിന് പുറത്തു സ്ഥാപിച്ചതുമായ പരസ്യങ്ങളാണ് നീക്കം ചെയ്തതെന്ന് അൽ ജരിദ പത്രം റിപ്പോർട്ട് ചെയ്തു. ജഹ്റ ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ഓഡിറ്റ് ആൻഡ് സർവിസസ് ഫോളോഅപ്പ് ഡിപ്പാർട്മെന്റിലെ സംഘമാണ് പരിശോധന നടത്തിയത്. അനധികൃതവും ക്രമരഹിതവുമായ പരസ്യങ്ങൾ നീക്കം ചെയ്യുന്നതിനായി സൂപ്പർവൈസറി ടീമുകൾ പരിശോധന തുടരുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. എപ്രിൽ നാലിനാണ് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്.
Next Story

