എലത്തൂർ അസോസിയേഷൻ സൗത്ത് ഏഷ്യ ഫുട്ബാൾ ടൂർണമെന്റ്
text_fieldsകുവൈത്ത് സിറ്റി: എലത്തൂർ അസോസിയേഷൻ (കെ.ഇ.എ) കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അഞ്ചാമത് സൗത്ത് ഏഷ്യാ സെവൻ എ സൈഡ് പ്രൈസ് മണി ഓപ്പൺ ഏകദിന ഫുട്ബാൾ ടൂർണമെന്റ് നവംബർ 21ന്. വൈകീട്ട് മൂന്നു മുതൽ ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഗ്രൗണ്ടിലാണ് മൽസരം. കുവൈത്തിലെ പ്രമുഖ 20 ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് ട്രോഫിയും 300 ഡോളർ പ്രൈസ് മണിയും റണ്ണേഴ്സിന് 200 ഡോളർ പ്രൈസ് മണിയും നൽകും.
പ്രവർത്തക സമിതി യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് എൻ. റഫീഖ്, ജന. സെക്രട്ടറി ആലിക്കുഞ്ഞി, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ മുനീർ മക്കാരി, കൺവീനർ എൻ. ഫൈസൽ, കെ.ഇ.എ ചെയർമാൻ യാക്കൂബ്, മുഖ്യ രക്ഷാധികാരി നാസർ മോയിങ്കണ്ടി, ടൂർണമെന്റ് ട്രഷറർ അർഷദ് നടുക്കണ്ടി, ട്രഷറർ എൻ.ആർ. ആരിഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഇബ്രാഹിം, സിദ്ധീഖ്, അസ്ലം, യാക്കൂബ്, സുനീർ, എൻ. ഖാദർ, ഇ.സക്കീർ, എൻ. റിഹാബ്, സബീബ്, ഹാരിസ്, ഹാഫിസ്, വി.കെ. ഷിഹാബ്, എൻ. മുഹമ്മദ് ഇഖ്ബാൽ എന്നിവർ പങ്കെടുത്തു. ഫോൺ എൻ. ഖാദർ (6677 1980), ഹബീബ് (9445 2458), മുനീർ (99921896).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

