എലത്തൂർ അസോസിയേഷൻ സ്നേഹസംഗമം സംഘടിപ്പിച്ചു
text_fieldsഎലത്തൂർ അസോസിയേഷൻ സ്നേഹസംഗമത്തിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും
കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ കബദ് റിസോർട്ടിൽ സംഘടിപ്പിച്ച സ്നേഹസംഗമം കുടുംബാംഗങ്ങളുടെയും സൗഹൃദങ്ങളുടെയും കൂടിച്ചേരലായി. പ്രസിഡന്റ് യാക്കൂബ് എലത്തൂർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഇ.കെ. അബ്ദുൽ റസാഖ് ഹാജി ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട് സ്വാഗതവും പറഞ്ഞു. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി കലാകായിക മത്സരങ്ങളും വിനോദപരിപാടികളും നടന്നു. മത്സരം വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നറുക്കെടുപ്പ് മെഗാ സമ്മാനവിജയിയായി തെരഞ്ഞെടുത്ത ഹഫീസ ഷാഹിദിന് കുവൈത്ത് എലത്തൂർ അസോസിയേഷൻ മുഖ്യ രക്ഷാധികാരി അസീസ് പാലാട്ട് ഉപഹാരം കൈമാറി.
പ്രോഗ്രാം കൺവീനർമാരായ എൻ. റഫീഖ്, എൻ. അർഷദ്, എൻ.ആർ. ആഷിഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നാസർ, സിദ്ദീഖ്, മുനീർ മക്കാറി, ആലിക്കുഞ്ഞി, ഇബ്രാഹിം, ഫൈസൽ, അസീസ്, റിഹാബ്, ആരിഫ്, ഷെരീഫ്, ഇക്ബാൽ, ഷെരീദ്, ഷാഫി, സുനീർ, ഒജി, റദീസ്, ഉനൈസ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ട്രഷറർ സബീബ് മൊയ്തീൻ നന്ദി പറഞ്ഞു.

