എലത്തൂർ അസോസിയേഷൻ ഫുട്ബാൾ: മാക് കുവൈത്ത് എഫ്.സി ജേതാക്കൾ
text_fieldsഎലത്തൂർ അസോസിയേഷൻ ഫുട്ബാൾ ജേതാക്കളായ മാക് കുവൈത്ത് ടീം
കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ (കെ.ഇ.എ) കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ മാക് കുവൈത്ത് എഫ്.സി ജേതാക്കൾ. ഫൈനലിൽ ലാംകോ എൻജിനീയറിങ് എഫ്.സിയെ പരാജയപ്പെടുത്തിയാണ് നേട്ടം. സിൽവർ സ്റ്റാർ എഫ്.സി സെക്കൻഡ് റണ്ണർ അപ് ട്രോഫി കരസ്ഥമാക്കി.
കുവൈത്തിലെ പ്രമുഖ പതിനെട്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി റംഷിദ്, ഗോൾ കീപ്പറായി സുബിൻ, ടോപ് സ്കോറർമാരായി ആൽവിൻ, മാഹിർ, മികച്ച ഡിഫെൻഡറായി സഫ്വാൻ എന്നിവരെ തെരഞ്ഞെടുത്തു.
മാക് കുവൈത്തിനുള്ള വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും മുഹമ്മദ് റിയാസ്, കെ.ഇ.എ പ്രസിഡന്റ് എൻ.റഫീഖ്, ചെയർമാൻ യാക്കൂബ് എലത്തൂർ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ മുനീർ മക്കാരി എന്നിവർ ചേർന്ന് കൈമാറി. ലാംകോ എൻജിനീയറിങ് ടീമിനുള്ള ട്രോഫിയും പ്രൈസ് മണിയും സുനിൽ കണ്ണാടിപ്പുറത്ത്, കെ.ഇ.എ ജനറൽ സെക്രട്ടറി ആലി കുഞ്ഞി, രക്ഷാധികാരി നാസർ എന്നിവർ കൈമാറി.സെക്കൻഡ് റണ്ണർ അപ്പായ സിൽവർ സ്റ്റാർ എഫ്.സിക്കുള്ള ട്രോഫി എൻ.സിദ്ദീഖ്, സുനീർ കോയ, അബ്ദുൽ ഖാദർ, സലീം കൂളന്റ്സ് എന്നിവരും നാലാം സ്ഥാനക്കാരായ ബിഗ് ബോയ്സ് എഫ്.സിക്കുള്ള ട്രോഫി എൻ.അർഷാദ്, പി.സിദ്ദീഖ്, വി.കെ.ശിഹാബ് എന്നിവർ ചേർന്ന് കൈമാറി. കെ.ഇ.എ ട്രഷറർ എൻ.ആർ. ആരിഫ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

