‘മെട്രോക്കൊപ്പം ഈദ്’മെഗാ ഇവന്റ് വിജയാഘോഷം
text_fields‘മെട്രോക്കൊപ്പം ഈദ്’ മെഗാ ഇവന്റ് ആഘോഷത്തിൽ കലാകാരൻമാർ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസക്കും ജീവനക്കാർക്കുമൊപ്പം
കുവൈത്ത് സിറ്റി: ‘മെട്രോക്കൊപ്പം ഈദ്’ ഫെസ്റ്റിന്റെ വിജയാഘോഷ സമാപന ചടങ്ങ് സംഘടിപ്പിച്ചു. ദജീജിലെ മെട്രോ മെഡിക്കൽഗ്രൂപ് കോർപറേറ്റ് ഓഫിസിൽ നടന്ന പരിപാടിയിൽ മെന്റലിസ്റ്റ് അനന്തു, ഗായക കുടുംബമായ നിസാം തളിപ്പറമ്പും കുടുംബവും, മാപ്പിളപ്പാട്ട് ഗായകൻ കൊല്ലം നസീർ എന്നിവരും മെട്രോ ജീവനക്കാരും കുടുംബവും പങ്കെടുത്തു. ‘മെട്രോക്കൊപ്പം ഈദ്’ പരിപാടിയിലുടനീളം ലഭിച്ച ഊഷ്മള സ്വീകരണത്തിനും അംഗീകാരത്തിനും കലാകാരന്മാർ ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ചു.
ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ ജീവനക്കാർക്കായുള്ള ക്ഷേമപദ്ധതി, ജീവനക്കാരുടെ മാതാപിതാക്കൾക്കായി 10,000 രൂപ നൽകി തുടങ്ങിയ പെൻഷൻ പദ്ധതി എന്നിവയെക്കുറിച്ച് വിശദീകരിച്ചു. മാതാപിതാക്കളെ പരിപാലിക്കുക എന്നത് ഒരു ധാർമിക ഉത്തരവാദിത്തമാണ്. നമ്മുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ അവർ വഹിച്ച പങ്ക് മറക്കരുത്.
സ്നേഹത്തോടും ബഹുമാനത്തോടും കൂടി മാത്രമല്ല, സാമ്പത്തിക പിന്തുണയോടും കൂടി അവരെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്താഴവിരുന്നോടെ വിജയാഘോഷ ചടങ്ങ് സമാപിച്ചു.പെരുന്നാൾ ദിനത്തിൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന ‘മെട്രോക്കൊപ്പം ഈദ്’ മെഗാ ഇവന്റിൽ ആയിരങ്ങളാണ് പങ്കാളികളായത്. ആരോഗ്യ സേവനത്തിനൊപ്പം ആഘോഷ പരിപാടികളിലൂടെ ജനങ്ങളിൽ ഐക്യവും സ്നേഹവും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെട്രോ മെഡിക്കൽ ഗ്രൂപ് ‘മെട്രോക്കൊപ്പം ഈദ്’ മെഗാ ഇവന്റ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

