ബലിപെരുന്നാൾ: പൊലീസ് ഉദ്യോഗസ്ഥർക്ക് ശിക്ഷ ഇളവ്
text_fieldsകുവൈത്ത് സിറ്റി: അച്ചടക്ക നടപടിയിൽ തടവിലാക്കിയ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ബലിപെരുന്നാൾ കണക്കിലെടുത്ത് വിട്ടയച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹിന്‍റെ നിർദേശത്തെ തുടർന്നാണ് നടപടി.
ഇതുവരെ ശിക്ഷ അനുഭവിച്ച കാലയളവ് പരിഗണിച്ച്, മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അഹമ്മദ് അൽ വുഹൈബ് ഉദ്യോഗസ്ഥരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.
സുരക്ഷാ സ്ഥാപനത്തിനുള്ളിൽ മാനുഷികവും സാമൂഹികവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് കുടുംബത്തോടൊപ്പം ആഘോഷം പങ്കിടാൻ അവസരം നൽകുന്നതാണ് ഈ നടപടിയെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

