Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആഘോഷപൊലിമയിൽ ബലി...

ആഘോഷപൊലിമയിൽ ബലി പെരുന്നാൾ

text_fields
bookmark_border
ആഘോഷപൊലിമയിൽ ബലി പെരുന്നാൾ
cancel
camera_alt

ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്തായ സന്ദേശം പകർന്ന് വിശ്വാസികൾ ഇന്ന് ആഹ്ലാദത്തിന്റെ ബലി പെരുന്നാൾ ആഘോഷിക്കുന്നു. കുവൈത്തിൽ മൈലാഞ്ചി അണിഞ്ഞ് ആഘോഷത്തിനൊരുങ്ങുന്നവർ

കുവൈത്ത്​ സിറ്റി: ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജലമായ ജീവിതത്തിന്റെ സ്​മരണ പുതുക്കി ഇസ്‍ലാംമത വിശ്വാസികൾ ബുധനാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും.

സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾ ബലിപെരുന്നാൾ ആഘോഷത്തിന്റെ ആഹ്ലാദത്തിലാണ്. ഹജ്ജ്കർമങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച അറഫ നോമ്പ് പൂർത്തിയാക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്.

ചൊവ്വാഴ്ച മുതൽ ജൂൺ ഒന്നുവരെ രാജ്യത്ത് പെരുന്നാൾ അവധിയാണ്. അതിനാൽ ഈ ആഴ്ച ആഘോഷങ്ങളുടെതാകും. അതേസമയം രാജ്യത്തും മേഖലയിലും നിലനിന്ന പ്രത്യേക സാഹചര്യങ്ങൾ കാരണം വലിയ രൂപത്തിലുള്ള പൊത​ു ആഘോഷങ്ങൾക്ക് മലയാളികൾ അടക്കമുള്ളവർ തയാറെടുത്തിട്ടില്ല.

സ്​കൂൾ അവധിക്കാലം ആരംഭിക്കാത്തതിനാലും ഉയർന്ന വിമാന നിരക്ക് കണക്കിലെടുത്തും മലയാളികളിൽ ഭൂരിപക്ഷവും ആഘോഷങ്ങൾക്കായി ഇത്തവണ നാട്ടിലേക്ക് തിരിച്ചിട്ടില്ല. ജൂൺ പകുതിയോടെ സ്കൂൾ അടക്കുമ്പോഴാകും ഇവരുടെ യാത്ര.

മലയാളി സംഘടനകൾക്കു കീഴിൽ മലയാളം ഖുതുബ നടക്കുന്ന പള്ളികളിലും ഇവർ ഒരുമിച്ചു കൂടി ആഹ്ലാദം പങ്കുവെക്കും.

ചുരുക്കം മലയാളീ കൂട്ടായ്മകൾ പെരുന്നാളിന് കലാ സാംസ്കാരിക പരിപാടികളും പിക്നികും ആസൂത്രണം ചെയ്തിട്ടുണ്ട്. പെരുന്നാളിന്റെ ഭാഗമായി ചൊവ്വാഴ്ച വ്യാപാര സഥാപനങ്ങളിലും റോഡുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.

പി.സി.ഡബ്ള്യു.എഫ് വനിത ഘടകം മെഹന്തി നൈറ്റ്

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി സംഘടിപ്പിച്ച പരിപാടിയിൽ എഴുപതോളം പേർ പങ്കെടുത്തു

പി.സി.ഡബ്ള്യു.എഫ് വനിത ഘടകം മെഹന്തി നൈറ്റിൽ

അംഗങ്ങൾ

കുവൈത്ത് സിറ്റി: ബലി പെരുന്നാളിന്റെ ഭാഗമായി കുവൈത്തിലെ പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്‌മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് വനിത ഘടകം അംഗങ്ങൾക്കായി മെഹന്തി നൈറ്റ് സംഘടിപ്പിച്ചു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി സംഘടിപ്പിച്ച പരിപാടിയിൽ എഴുപതോളം പേർ പങ്കെടുത്തു. പ്രോഗ്രാം ജനറൽ സെക്രട്ടറി സ്വർഗ്ഗ സുനിൽ സ്വാഗതം പറഞ്ഞു. ആക്റ്റിംഗ് പ്രസിഡണ്ട് ഫെമിന അശ്‌റഫ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല അസോസിയേഷൻ വനിത ഘടകം പ്രതിനിധി അഡ്വ. ജസീന ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു.

ജോയിൻ സെക്രട്ടറി ജംഷീറ മൂസ ആശംസ പറഞ്ഞു. ട്രഷറർ ഫെമിന ശറഫുദ്ധീൻ നന്ദിയും പറഞ്ഞു. പി.സി.ഡബ്ള്യു.എഫ് വനിത അംഗങ്ങളുടെ മക്കളിൽ പത്താം തരം വിജയിച്ച നഷ് വ യുസഫ്, പന്ത്രണ്ടാം തരം വിജയിച്ച കാർത്തിക് നാരായൺ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. മുഖ്യാതിഥി അഡ്വ. ജസീന ബഷീറിന് ഉപഹാരം നൽകി.

മെഹന്തി ഡിസൈൻ ചെയ്യാൻ സെലീന സിദ്ധീഖ്, സുഹൈല അനസ്, ഷെസ ശറഫ്, തസ്‌നി സാജിദ്, റുഷ്‌ദ, നെജു, ലിബ മൂസ എന്നിവർ നേതൃത്വം നൽകി. അസീന യുസഫ്, നജിദ സലാഹ്, ലിജി പ്രശാന്ത്, റംസി നവാസ്, ഡോക്ടർ റിഷിൻ മുബാറക്, മസ്ബൂഹ ശംസാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Eid-ul-Adha in the festive atmosphere
Next Story