Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെറിയ പെരുന്നാൾ; ‘അന്നദാനത്തിന്റെ പെരുന്നാൾ’

text_fields
bookmark_border
ആശങ്കക്കിടയിലും മധുരം പങ്കുവെച്ചും പരസ്‌പരം ആശംസകൾ കൈമാറിയുമാണ് വിശ്വാസികൾ പിരിഞ്ഞത്
ചെറിയ പെരുന്നാൾ; ‘അന്നദാനത്തിന്റെ പെരുന്നാൾ’
cancel
camera_alt

സാൽമിയ ആയിഷ മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിന് എത്തിയവർ

കുവൈത്ത് സിറ്റി: സമൂഹ സുഭിക്ഷത ഫിത്ർ സകാത്തിന്റെ ക്രിയാത്മക വിതരണത്തിലൂടെ ഉറപ്പുവരുത്തുന്ന ചെറിയ പെരുന്നാൾ അന്നദാനത്തിന്റെ പെരുന്നാളാണെന്നും ദൈവത്തെ പ്രാപിക്കണമെങ്കിൽ സഹജീവികളെ കൂടി പരിഗണിക്കണമെന്ന കൃത്യമായ സന്ദേശം പെരുന്നാൾ നൽകുന്നുവെന്നും സാൽമിയ ബ്ലോക്ക് 10 ലെ മസ്‌ജിദ്‌ ആയിഷയിൽ നടന്ന പെരുന്നാൾ ഖുതുബയിൽ ഖത്തീബ് മുഹമ്മദ് ഷിബിലി ഉണർത്തി.

ഒരു മാസക്കാലത്തെ പുണ്യ പ്രവർത്തനങ്ങളിലൂടെ വിശുദ്ധിയുടെ പൂർണ്ണതയിലെത്തിയ വിശ്വാസിയുടെ ആത്മനിർവൃതിയുടെ പ്രതിഫലനമാണ് പെരുന്നാളെന്നും റമദാനിലെ സുകൃതങ്ങൾ തുടർന്നുള്ള ജീവിതത്തിനു പ്രചോദനമാകണമെന്നും അദ്ദേഹം ഉണർത്തി. കുവൈത്തുൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഉണ്ടായിട്ടുള്ള നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഈദ് ഗാഹുകൾ ഒഴിവാക്കി പള്ളികളിൽ മാത്രമാണ് പെരുന്നാൾ നമസ്‌കാരങ്ങൾ നടന്നത്.

രാജ്യത്തിനും ഭരണാധികാരികൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥനകൾ നടന്നു. കേരള ഇസ്ലാമിക് ഗ്രൂപ്പ് സാൽമിയ ഏരിയയുടെ ആഭിമുഖ്യത്തിൽ മസ്‌ജിദ്‌ ആയിശയിൽ നടന്ന ഈദ് നമസ്‌കാരത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ആശങ്കക്കിടയിലും മധുരം പങ്കുവെച്ചും പരസ്‌പരം ആശംസകൾ കൈമാറിയുമാണ് വിശ്വാസികൾ പിരിഞ്ഞത്.

കൺവീനർ വി.കെ.താജുദ്ധീൻ, വി.എം.സാജിദ്, ആസിഫ് പാലക്കൽ, ആസിഫ് ഖാലിദ്, നിസാർ കെ റഷീദ്, എം.പി.നജീബ്, റിശ്ദിൻ അമീർ, അമീർ കാരണത്ത്, ഷുക്കൂർ വണ്ടൂർ, നാസർ മടപ്പള്ളി എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - eid, the ‘Feast of Giving’
Next Story