പെരുന്നാൾ തിരക്കിൽ വിമാനത്താവളം
text_fieldsകുവൈത്ത് സിറ്റി: ബലിപെരുന്നാളും സ്കൂൾ വെക്കേഷനും എത്തിയതോടെ കുവൈത്ത് വിമാനത്താവളത്തിൽ വലിയ തിരക്ക്. പെരുന്നാൾ അവധിക്കാലത്ത് 1,737 വിമാനങ്ങളുടെ സർവീസ് ഒരുക്കിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.
അവധിക്കാലത്ത് പുറപ്പെടുന്നതും എത്തുന്നതുമായ യാത്രക്കാരുടെ എണ്ണം 236,000 ആയി ഉയരുമെന്ന് ഡി.ജി.സി.എ വ്യക്തമാക്കി. ദുബൈ, കൈറോ, ജിദ്ദ, ദോഹ, ഇസ്താംബുൾ എന്നിവയാണ് യാത്രക്കാർ കൂടുതൽ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ. അവധിക്കാലത്ത് ഈ സ്ഥലങ്ങൾക്ക് ടിക്കറ്റ് എടുത്തവർ നിരവധിയാണ്.
തിരക്ക് വർധിച്ചതിനാൽ വിമാനം പുറപ്പെടുന്നതിന് വളരെ മുമ്പേ വിമാനത്താവളത്തിൽ എത്തണമെന്ന് ഡി.ജി.സി.എ സൂചിപ്പിച്ചു. ആവശ്യമായ എല്ലാ യാത്രാ രേഖകളും പൂർണവും സാധുതയുള്ളതുമാകണം. വിസ, പാസ്പോർട്ട്, വിമാന ടിക്കറ്റ്, ഹോട്ടൽ റിസർവേഷനുകൾ തുടങ്ങിയ എല്ലാം ഉറപ്പാക്കണം. യാത്രയുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധതയും ഡി.ജി.സി.എ വ്യക്തമാക്കി.
ഇവ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് ഉറപ്പുവരുത്തുന്നുണ്ട്.അതേസമയം, കുവൈത്തിൽ നിന്ന് ഹജ്ജ് കർമത്തിന് പോയവർ തിങ്കളാഴ്ച മുതൽ തിരിച്ചെത്തിത്തുടങ്ങും. ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

