Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈദ്-ഓണാഘോഷം: കൊല്ലം ജില്ല പ്രവാസി സമാജം പോസ്റ്റർ പ്രകാശനം

text_fields
bookmark_border
ഈദ്-ഓണാഘോഷം: കൊല്ലം ജില്ല പ്രവാസി സമാജം പോസ്റ്റർ പ്രകാശനം
cancel
camera_alt

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം, കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ദ്-​ഓ​ണാ​ഘോ​ഷം പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന പ​രി​പാ​ടി

Listen to this Article

കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം, കുവൈത്ത് ഓണം, ഈദ് ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 16ന് അബ്ബാസിയ ആർട്സ് സർക്കിൾ ഹാളിൽ നടത്തുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ബദർ അൽസാമാ മെഡിക്കൽ സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സലിം രാജ് അധ്യക്ഷത വഹിച്ചു. ബദർ അൽ സാമാ ഇൻഷുറൻസ് മാനേജർ തസീർ അമീൻ പ്രോഗ്രാം ആക്ടിങ് കൺവീനർ അബ്ദുൽ വാഹിദിന് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു. ബദർ സാമാ മാർക്കറ്റിങ് പ്രതിനിധികളായ രഹജൻ കെ.കെ, ഷെറിൻ ഡേവിഡ്, പ്രേമ പെരേര, സെക്രട്ടറിമാരായ വർഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, റെജി മത്തായി, സിബി ജോസഫ്, ബൈജു മിഥുനം, ടിറ്റോ ജോർജ്, സംഗീത്, ജയ ബാബു എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അലക്സ് മാത്യു സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eid-Onagosham: Kollam District Pravasi Samajam Poster Release
Next Story