പെരുന്നാൾ ആഘോഷം: സിറിയൻ അഭയാർഥികൾക്കായി വിനോദ പരിപാടികൾ നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഹ്യുമാനിറ്റേറിയന്‍ റിലീഫ് സൊസൈറ്റി ജോർഡനിലെ സിറിയന്‍ അഭ യാർഥി ക്യാമ്പില്‍ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഇര്‍ബിദ് പ്രദേശത്തെ ക്യാമ്പില്‍ 700 കുട്ടികള്‍ക്ക് വസ്ത്രങ്ങളും പെരുന്നാളിനാവശ്യമായ ഭക്ഷണപദാർഥങ്ങളും വിതരണം ചെയ്തു. മറ്റൊരു ക്യാമ്പില്‍ 600 സിറിയന്‍ കുട്ടികള്‍ക്ക് പെരുന്നാൾ വസ്ത്രങ്ങള്‍ക്കുള്ള കൂപ്പണ്‍ നല്കി. മഫ്റഖിലെ 1500 അഭയാർഥികളുടെ കൂടെ വിവിധതരം വിനോദ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു.
റമദാനിെൻറ അവസാനത്തിലായിരുന്നു സംഘടന സിറിയന്‍ അഭയാർഥികളെ സഹായിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പെരുന്നാള്‍ അവധി വരെ നീണ്ടുനിന്ന കാമ്പയിനില്‍ കുവൈത്തിലെ വിവിധ സംഘടനകളും വ്യക്തികളും സഹായങ്ങള്‍ നല്‍കിയതായി സംഘടന ജനറല്‍ ഡയറക്ടര്‍ ഖാലിദ് അല്‍ ഷാമിരി വ്യക്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
