പൊലിമയില്ലാതെ ഇന്ന് പെരുന്നാൾ; നമസ്‌കാരം വീട്ടിൽ
text_fieldsകുവൈത്ത് സിറ്റി: ആഘോഷപ്പൊലിമയില്ലാതെയും സമീപകാല ചരിത്രത്തിൽ സമാനതകളില്ലാതെയും ഇത്തവണ ചെറിയ പെരുന്നാൾ. പ്രധാന ചടങ്ങായ പെരുന്നാൾ നമസ്‌കാരം പള്ളിയിലും ഇൗദ്ഗാഹിലും പോവാതെ വീട്ടിൽ നമസ്കരിക്കാനാണ് ഒൗഖാഫ് മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ പള്ളികൾ അടച്ചിട്ടതിനെ തുടർന്നാണ് നിർദേശം. സാധാരണ പെരുന്നാൾ ദിവസം വൈകീട്ട് നടക്കാറുള്ള കലാപരിപാടികൾ, പിക്നിക്, സാംസ്കാരിക സദസ്സുകൾ ഒന്നും ഇത്തവണയില്ല.
പൂർണ കർഫ്യൂവിൽ ഇളവ് അനുവദിച്ച വൈകുന്നേരത്തെ രണ്ടുമണിക്കൂർ മാത്രമാണ് ആകെ പുറത്തിറങ്ങാൻകൂടി കഴിയുക. അതുതന്നെ കടുത്ത നിയന്ത്രണങ്ങളോടെ വ്യായാമാവശ്യത്തിന് മാത്രം. കടകൾ അടഞ്ഞതിനാലും ആഘോഷപ്പൊലിമ ഇല്ലാത്തതിനാലും ആളുകൾ പുതുവസ്ത്രം എടുത്തിട്ടില്ല. അതേസമയം, നല്ല ഭക്ഷണം കഴിച്ച് താമസ സ്ഥലത്ത് ചെറിയരീതിയിൽ സന്തോഷിക്കാൻ മുന്നൊരുക്കം നടത്തുന്നതിെൻറ തിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ കാണാമായിരുന്നു.
മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ പ്രയാസപ്പെടുന്ന പതിനായിരങ്ങൾക്ക് ഇത് വറുതിയുടെ പെരുന്നാൾ. പെരുന്നാൾ ദിവസം ആരും പട്ടിണികിടക്കരുതെന്ന് ഉറപ്പാക്കാൻ നിശ്ചയിച്ച ഫിത്ർ സകാത് നേരത്തേ കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിൽനിന്ന് പിരിച്ചെടുക്കുന്നത് പല രാജ്യങ്ങളിലേക്കും കയറ്റി അയക്കുകയായിരുന്നെങ്കിൽ പ്രത്യേക സാഹചര്യത്തിൽ ഇത്തവണ ഒരുഭാഗം ഇവിടെ തന്നെ കൊടുത്തുതീർത്തു.
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇൗദ്ഗാഹുകളും പള്ളിയിലെ പെരുന്നാൾ നമസ്കാരവും ഇല്ലാത്ത പശ്ചാത്തലത്തിൽ കെ.െഎ.ജി ഒാൺലൈനിൽ ‘പെരുന്നാൾ സന്ദേശം’ സംഘടിപ്പിക്കുന്നു. പ്രമുഖ പണ്ഡിതനും കെ.ഐ.ജി പ്രസിഡൻറുമായ ഫൈസൽ മഞ്ചേരി രാവിലെ 5.30ന് കെ.ഐ.ജി ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും പെരുന്നാൾ സന്ദേശം നൽകി സംസാരിക്കും. കുവൈത്തിൽ പെരുന്നാൾ നമസ്കാര സമയം ഏകദേശം 5.10ഓടുകൂടി ആരംഭിക്കും. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞയുടനെയാണ് ‘പെരുന്നാൾ സന്ദേശം’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
