അടുത്തദിവസങ്ങളിൽ തെളിഞ്ഞ മാനം; അവധി ആഘോഷമാക്കാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്ത അഞ്ചു ദിവസം തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും പൊടിക്കാറ്റിനും മഴക്കും സാധ്യതയില്ലെന്നും പ്രമുഖ കാലാവസ്ഥ പ്രവാചകനും ഫിൻതാസ് വാനനിരീക്ഷണകേന്ദ്രം മേധാവിയുമായ ആദിൽ അൽ സഅദൂൻ. പെരുന്നാൾ അവധിക്ക് പുറത്തുപോകാനും ആഘോഷങ്ങൾ സംഘടിപ്പിക്കാനും സന്തോഷം പകരുന്ന വാർത്തയാണിത്. 42 മുതൽ 46 ഡിഗ്രി വരെയായിരിക്കും താപനില. പരമാവധി 48 ഡിഗ്രിവരെ എത്തുകയുള്ളൂ.
15 മുതൽ 45 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റടിക്കും. മരുഭൂമിയിലും തുറന്ന സ്ഥലങ്ങളിലും പോവാൻ ഉദ്ദേശിക്കുന്നവർ ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിർജ്ജലീകരണം ഉണ്ടാവാതിരിക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണം. നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒരുമണിക്കൂറിലധികം. മരുഭൂമിയിൽ വെയിലേൽക്കുന്ന നിലയിൽ നിൽക്കരുത്. ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. വെള്ളിയാഴ്ചയോടെ ഹ്യുമിഡിറ്റി 45 വരെ ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
