ദുരിതബാധിതരോട് െഎക്യദാർഢ്യമായി ബലിപെരുന്നാൾ ആഘോഷം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി മലയാളി സമൂഹം ബലിപെരുന്നാൾ ആഘോഷിച്ചത് നാട്ടിൽ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരുടെ വേദനകൾ ഹൃദയത്തിൽ ഏറ്റുവാങ്ങി. ദുരിതമനുഭവിക്കുന്നവരോടുള്ള െഎക്യദാർഢ്യമായി മാറുകയായിരുന്നു മലയാളികൾ ഒത്തുകൂടിയ പള്ളികളിലെ ഇൗദ് നമസ്കാരങ്ങൾ. പെരുന്നാൾ പ്രസംഗങ്ങളിൽ നാട്ടിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിച്ചതിനൊപ്പം ഇൗ ആഘോഷവേളയിൽ അവരെ പ്രത്യേകം ഒാർമിക്കണമെന്നും ഒാരോരുത്തരാലും സാധിക്കുന്നതിെൻറ പരമാവധി സഹായം എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പെരുന്നാൾ നമസ്കാരശേഷം പ്രളയബാധിതരെ സഹായിക്കാൻ ഫണ്ട് ശേഖരണവും നടന്നു. ബഹുഭൂരിഭാഗം സംഘടനകളും ഇൗദ് ആഘോഷങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി. കേരള ഇസ്ലാമിക് ഗ്രൂപ്പിെൻറ കീഴിൽ അബ്ബാസിയ ഉവൈദ് അൽ മുതൈരി മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് സക്കീർ ഹുസൈൻ തുവ്വൂർ നേതൃത്വം നൽകി.
സാൽമിയ മസ്ജിദ് ആയിഷ അബുഇജിലിൽ അബ്ദുൽ റഹീമും ഫഹാഹീൽ ബലദിയ മസ്ജിദിൽ നിയാസ് ഇസ്ലാഹിയും കുവൈത്ത് സിറ്റിയിലെ മസ്ജിദ് ഗർബല്ലിയിൽ സിദ്ദീഖ് ഹസനും മെഹ്ബൂല മസ്ജിദ് റഹ്മാനിൽ മുഹമ്മദ് ഷിബിലിയും റിഗ്ഗഇ മസ്ജിദ് സ്വഹ്വ് അൽ മുതൈരിയിൽ മുഹമ്മദ് ഹാറൂണും ഫർവാനിയ മസ്ജിദ് നിസാലിൽ അനീസ് അബ്ദുസ്സലാമും നേതൃത്വം നൽകി.
കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.െഎ.സി) നേതൃത്വത്തിൽ 11 പള്ളികളിൽ ബലിപെരുന്നാൾ നമസ്കാരം നടന്നു. ഫർവാനിയ സ്റ്റേഡിയം ശമീർ അലി എകരൂലും സാൽമിയ മസ്ജിദ് നിംഷിൽ പി.എൻ. അബ്ദുറഹിമാനും അബ്ബാസിയ മസ്ജിദ് റാഷിദ് അൽ ഉദ്വാനി അഷ്റഫ് എകരൂലും ഖൈത്താൻ മലയാളം ഖുതുബ മസ്ജിദിൽ ശബീർ സലഫിയും ഹവല്ലി ഷാബ് മലയാളം ഖുതുബ മസ്ജിദിൽ സ്വാലിഹ് സുബൈറും ഷർഖ്മലയാളം ഖുതുബ മസ്ജിദിൽ മുസ്തഫ സഖാഫി അൽ കാമിലിയും മെഹ്ബൂല മസ്ജിദ് നാഫിഹിൽ മുഹമ്മദ് ഫൈസാദ് സ്വലാഹിയും അബൂ ഹലീഫ മസ്ജിദ് ആയിഷയിൽ സിദ്ദീഖ് ഫാറൂഖിയും മംഗഫ് മലയാളം ഖുതുബ മസ്ജിദിൽ അഷ്കര്‍ സ്വലാഹിയും അഹമ്മദി, മസ്ജിദ് ഉമർബിൻ ഖത്താബ് അബ്ദുൽ അസീസ് നരക്കോട്ടും ജഹ്റ മലയാളം ഖുതുബ മസ്ജിദിൽ അബ്ദുസ്സലാം സ്വലാഹി ഈരാറ്റുപേട്ടയും നേതൃത്വം നൽകി.
ഇന്ത്യന്‍ ഇസ്ലാഹി സെൻറർ നേതൃത്വത്തിൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റ് സ്കൂളിന് സമീപത്തെ അബ്ദുല്ല അൽ വുഹൈബ് പള്ളിയിലെ പെരുന്നാൾ നമസ്കാരത്തിന് മുഹമ്മദ് അരിപ്രയും സബാഹിയ്യ ത്വിഫ്ല അസ്സഹബി പള്ളിയില്‍ സി.കെ അബുല്ലത്തീഫ് റഷീദിയും ജഹ്റ അല്‍ മുഅ്തസിം പള്ളിയില്‍ മുർഷിദ് അരീക്കാടും മങ്കഫിലെ ഫാത്വിമ അൽ അജ്മി പള്ളിയില്‍ സയ്യിദ് അബ്ദുറഹിമാൻ തങ്ങളും മെഹ്ബൂലയിലെ നാസർ സ്പോർട്സ് ക്യാമ്പ് പള്ളിയിൽ മുഹമ്മദ് ഷരീഫ് അസ്ഹരി മണ്ണാർക്കാടും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
