പെ​രു​ന്നാ​ൾ അ​വ​ധി​ക്ക്​  പു​റം​രാ​ജ്യ​ങ്ങ​ൾ തേ​ടി കു​വൈ​ത്തി​ക​ൾ

  • തു​ർ​ക്കി, ഈ​ജി​പ്ത്, ല​ബ​നാ​ൻ, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ൽ പേ​രും പോ​കു​ന്ന​ത്

11:20 AM
12/06/2018

കു​വൈ​ത്ത് സി​റ്റി: ഈ​ദു​ൽ ഫി​ത്​​റി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ, പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന് പു​റ​ത്ത് ചെ​ല​വ​ഴി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സ്വ​ദേ​ശി​ക​ളി​ൽ ന​ല്ലൊ​രു ഭാ​ഗം. ഈ​ദു​ൽ ഫി​ത്​​ർ വെ​ള്ളി​യാ​ഴ്ച​യോ ശ​നി​യാ​ഴ്ച​യോ ആ​യി​രു​ന്നാ​ലും അ​വ​ധി വെ​ള്ളി മു​ത​ൽ തി​ങ്ക​ൾ​വ​രെ ആ​യി​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു. 

നാ​ലു ദി​വ​സ​ത്തെ ചു​രു​ങ്ങി​യ അ​വ​ധി​യാ​യ​തി​നാ​ൽ ഇ​ക്കു​റി തു​ർ​ക്കി, ഈ​ജി​പ്ത്, ദു​ബൈ, ബൈ​റൂ​ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് അ​ധി​ക പേ​രും യാ​ത്ര പു​റ​പ്പെ​ടു​ന്ന​ത്. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന​യാ​ണ് ഇ​ക്കാ​ര്യം അ​റി​യാ​നാ​യ​ത്. രാ​ജ്യ​ത്തെ ക​ടു​ത്ത ചൂ​ടി​ൽ​നി​ന്ന് മാ​റി അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്​​ഥ​യു​ള്ള നാ​ടു​ക​ളി​ൽ കു​റ​ച്ചെ​ങ്കി​ലും ദി​വ​സം കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യാ​നാ​ണ് സ്വ​ദേ​ശി​ക​ൾ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​ത്. കു​വൈ​ത്തി​ക​ളു​ടെ വി​ദേ​ശ യാ​ത്ര​യും വി​ദേ​ശി​ക​ൾ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നാ​യി നാ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​തും കാ​ര​ണം വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ര​ക്ക് ശ​ക്ത​മാ​കും.

Loading...
COMMENTS