ബലിപെരുന്നാൾ സന്തോഷം വരവേറ്റ് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ബലിയുടെ പുണ്യവും ആഘോഷത്തിെൻറ പൊരുളും ഏറ്റുവാങ്ങിക്കൊണ്ട് വീണ്ടുമൊരു ഇൗദുൽ അദ്ഹയെ കുവൈത്തിലെ പ്രവാസികളും സ്വദേശികളും വരവേറ്റു. ഗൃഹസന്ദർശനങ്ങളും സുഹൃദ് സമാഗമങ്ങളുമായി ബന്ധങ്ങൾ പുതുക്കി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിവിധ പള്ളികളിൽ നടന്ന ബലിപെരുന്നാൾ നമസ്കാരങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ കുടുംബസമേതം പങ്കെടുത്തു. ഈദ്നമസ്കാര ശേഷം ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും ആശംസകൾ കൈമാറി. വിശേഷങ്ങൾ പറഞ്ഞും മധുര പലഹാരങ്ങൾ വിതരണം ചെയ്തും പെരുന്നാൾ സന്തോഷം പങ്കുവെച്ചു.
ബലിപെരുന്നാൾ വെള്ളിയാഴ്ചയായതിനാൽ ജുമുഅ ഖുതുബയിലെ സാരോപദേശങ്ങൾ കൂടി മനസ്സിലുൾക്കൊണ്ടാണ് വിശ്വാസികൾ ആഘോഷവേളയെ സജീവമാക്കിയത്. ഇബ്റാഹീം പ്രവാചകെൻറയും കുടുംബത്തിെൻറയും സ്മരണകൾ പുതുക്കി ജീവിതവിശുദ്ധി മുറുകെപ്പിടിക്കാനും സമാധാനത്തിെൻറ പ്രചാരകരാവാനും പെരുന്നാൾ പ്രഭാഷണങ്ങളിൽ ഖതീബുമാർ ജനങ്ങളെ ആഹ്വാനം ചെയ്തു. പരസ്പര സഹവർത്തിത്വവും സഹജീവി സ്നേഹവും ഉയർത്തിപ്പിടിക്കാനും പരീക്ഷണങ്ങളെയും പ്രതിസന്ധികളെയും സധൈര്യം നേരിടാൻ ഒറ്റക്കെട്ടായി നിലകൊള്ളാനും അഭ്യർഥിച്ച ഖതീബുമാർ മർദിതരോടും ദുരിതമനുഭവിക്കുന്നവരോടുമുള്ള ഐക്യദാർഢ്യമായി ഈദ് മാറട്ടെ എന്നാശംസിച്ചു. കേരള ഇസ്ലാമിക് ഗ്രൂപ്പിെൻറ (കെ.ഐ.ജി) നേതൃത്വത്തിൽ അബ്ബാസിയ ക്ലാസിക് ടൈപ്പിങ് സെൻററിന് സമീപം മസ്ജിദ് ഉവൈദ് അൽ മുതൈരിയിൽ കെ.എ. സുബൈർ, ഫഹാഹീല്‍ ബലദിയ മസ്ജിദിൽ അനീസ് ഫാറൂഖി, ഫർവാനിയ പാർക്കിലെ മസ്ജിദ് നിസാലിൽ ഹസനുൽ ബന്ന, കുവൈത്ത് സിറ്റി ബലദിയക്ക് സമീപം മസ്ജിദ് ഗർബലിയിൽ അനീസ് അബ്ദുസ്സലാം, സാൽമിയ ഗാർഡന് സമീപം മസ്ജിദ് ആയിശയിൽ ഇ.എം. സിദ്ദീഖ് ഹസൻ, റിഗഈ മസ്ജിദ് സഹവ് അൽ മുതൈരിയിൽ മുഹമ്മദ് ശിബിലി, മഹ്ബൂല മസ്ജിദ് റഹ്മാനിൽ അൻസാർ മൊയ്തീൻ എന്നിവർ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി.
കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.െഎ.സി) വിവിധ ഭാഗങ്ങളിലായി 11 പള്ളികളിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു. അബ്ബാസിയ ഗ്രാന്‍ഡ് ഹൈപര്‍ മാര്‍ക്കറ്റിന് സമീപത്തെ റാശിദ് അല്‍ ഉദുവാനി പള്ളിയില്‍ അഷ്റഫ് മദനി എകരൂൽ, ഫർവാനിയ (ഉമരിയ) നാദി തദാമുന്‍ മസ്ജിദില്‍ മുസ്തഫ സഖാഫി അൽ കാമിലി, ഷാബ് മസ്ജിദ് അന്‍വര്‍ അൽ രിഫായില്‍ സമീർ അലി, ജഹറ പള്ളിയില്‍ അബ്ദുസ്സലാം സ്വലാഹി, ശർഖ് മസ്ജിദ് അല്‍ ബഷര്‍ അല്‍ റൂമിയില്‍ ശമീര്‍ മദനി, അഹ്മദി മസ്ജിദ് ഉമര്‍ ബിന്‍ ഖത്താബില്‍ അബ്ദുൽ അസീസ് നരക്കോട്, മംഗഫ് പള്ളിയില്‍ സിദ്ദീഖ് ഫാറൂഖി, ഖൈത്താന്‍ മസ്ജിദ് മസീദ് അല്‍ റഷീദിയില്‍ ഷബീര്‍ സലഫി, മെഹ്ബൂല മസ്ജിദ് നായിഫ് മിശാലില്‍ കെ.സി. മുഹമ്മദ് നജീബ്, അബൂഹലീഫ മസ്ജിദ് ആയിഷയില്‍ മുഹമ്മദ് ഫൈസാദ് സ്വലാഹി, സാല്‍മിയ മസ്ജിദ് ലത്തീഫ അല്‍ നമിഷില്‍ പി.എൻ. അബ്ദുറഹ്മാൻ എന്നിവർ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ഈദ് നമസ്കാരത്തിന് ശേഷം സംഘടിത ബലികർമവും നടന്നു.
കുവൈത്ത് ഔഖാഫിന് കീഴില്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറർ (െഎ.െഎ.സി) അഞ്ച് പള്ളികളില്‍ ബലിപെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്കി. സബാഹിയ്യ ത്വിഫ്ല അസ്സഹബി പള്ളിയില്‍ ഷമീമുല്ല സലഫി, ജഹ്റ അല്‍ മുഅ്തസിം പള്ളിയില്‍ സിദ്ധീഖ് മദനി, മംഗഫിലെ ഫഹദ് മബ്ഗൂത് പള്ളിയില്‍ ആദിൽ സലഫി, മഹ്ബൂല നാസർ സ്പോർട്സ് പള്ളിയിൽ മുഹമ്മദ് മുർഷിദ് എന്നിവർ നേതൃത്വം നല്കി. നമസ്കാരശേഷം സംഘടിത ബലികർമവും ഉണ്ടായിരുന്നു. പെരുന്നാളിനോടനുബന്ധിച്ച് കുവൈത്തിലെ മത-സാംസ്കാരിക-സാമൂഹിക സംഘടനകൾ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ നാലിന് തിരുവോണം കൂടി സമാഗതമാകുന്നതിനാൽ പല സംഘടനകളും ഇൗദിനും ഒാണത്തിനും സംയുക്ത പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
സെപ്റ്റംബർ എട്ടിന് ഇടുക്കി അസോസിയേഷൻ കുവൈത്തിെൻറ ഇൗദ്-ഒാണം ആഘോഷം നടക്കും. അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂളിലാണ് പരിപാടി. മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാണ്. ജിൻസ് ഗോപിനാഥും സംഘവും അവതരിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടിയും ഒാണസദ്യയുമുണ്ടാകും. ബലിപെരുന്നാൾ ദിനത്തിൽ യൂത്ത് ഇന്ത്യയും കെ.എം.സി.സിയും ഇൗദ് പരിപാടികൾ സംഘടിപ്പിച്ചു. ‘ഇൗദിയ്യ 2017’ എന്ന പേരിൽ ഫഹാഹീൽ യൂത്ത് സെൻററിലാണ് യൂത്ത് ഇന്ത്യ പരിപാടി സംഘടിപ്പിച്ചത്. ഇശൽനിലാവ്, മ്യൂസിക് ഫൈറ്റ്, ട്രഷർ ഹണ്ട്, സർപ്രൈസ് ഗിഫ്റ്റ് തുടങ്ങിയ പരിപാടികളുണ്ടായിരുന്നു. ഇൗദ് സ്നേഹസംഗമമാണ് ബലിപെരുന്നാൾ ദിനത്തിൽ കുവൈത്ത് കെ.എം.സി.സി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
