പെരുന്നാൾ അവധി: വിമാനത്താവളം നിറയും
text_fieldsകുവൈത്ത് സിറ്റി: പെരുന്നാൾ അവധിക്ക് കുവൈത്തിൽനിന്ന് പുറത്തേക്കും തിരിച്ചും യാത്രചെയ്യാൻ ഒരുങ്ങുന്നവർ നിരവധി. ഈ സമയം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 2,037 വിമാനങ്ങൾ വഴി 2,73,000 പേർ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു. ദുബൈ, കെയ്റോ, ജിദ്ദ, ഇസ്തംബുൾ, ദോഹ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരിൽ ഭൂരിപക്ഷവും ടിക്കറ്റ് എടുത്തിട്ടുള്ളത്.
യാത്രക്കാരെ സ്വീകരിക്കാനും അവരുടെ യാത്ര സുഗമമാക്കാനും വിമാനത്താവളത്തിൽ സജ്ജീകരണങ്ങൾ ഒരുക്കിയതായി ഡി.ജി.സി.എ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ റാജ്ഹി പറഞ്ഞു. വേനൽക്കാലത്ത് ഇന്ത്യ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് കുവൈത്ത് വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനായി കൂടുതൽ വിമാനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എപ്രിൽ ഒമ്പതു മുതൽ 14വരെയാണ് രാജ്യത്ത് പെരുന്നാൾ അവധി.

