ഈദ് സംഗമവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു
text_fieldsകുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഈദ് സംഗമവും പ്രാർഥന സദസ്സും ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് സംഗമവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. കുഞ്ഞഹമ്മദ് കുട്ടി ഫൈസി പ്രാർഥന നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇൽയാസ് മൗലവി അധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി ഈദ് സന്ദേശം നൽകി.
അബ്ദുൽ ഹമീദ് അൻവരി, അബ്ദുൽ കരീം ഫൈസി, ഇഖ്ബാൽ ഫൈസി, മിസ്ഹബ്, മുഹമ്മദ് അലി ഫൈസി എന്നിവർ ആശംസ നേർന്നു. റിയാസ് ചെറുവത്തൂർ, അൻസാർ, റയ്യാൻ എന്നിവർ ഗാനം ആലപിച്ചു. സമാപന പ്രാർഥനക്ക് കേന്ദ്ര വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി നേതൃത്വം നൽകി. കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി ഹുസ്സൻ കുട്ടി നന്ദിയും പറഞ്ഞു.

