സ്പർശം കുവൈത്ത് ഇൗദ് ഫെസ്റ്റും ജനറൽബോഡിയും
text_fieldsഅബ്ബാസിയ: സ്പർശം കുവൈത്ത് കടപ്പുറം പഞ്ചായത്ത് കൂട്ടായ്മയുടെ വാർഷിക ജനറൽബോഡിയും ഈദ്ഫെസ്റ്റും അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. ജനറൽ സെക്രട്ടറി സിറാജുദ്ദീൻ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ബി.എച്ച്. സഗീർ അധ്യക്ഷത വഹിച്ച യോഗത്തിൽ മെംബർമാരായ ഷമീറലി (ലുലു ഗ്രൂപ് മാനേജർ) രഘു ഇരട്ടപ്പുഴ സംസാരിച്ചു. കടപ്പുറം പഞ്ചായത്തിലെ കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഷാഫി ബ്ലാങ്ങാട് (പിന്നണി ഗാനം), ഇബ്രാഹിംകുട്ടി (കല, കായികം) തുടങ്ങിയവരെ ആദരിച്ചു. പൊതുയോഗത്തിന് വി.കെ. അബ്ദുസ്സലാം നന്ദി പറഞ്ഞു. കുവൈത്ത് നിറക്കൂട്ട് ഗ്രൂപ്പിെൻറ ഗാനമേളയും ഗാങ് ഓഫ് കുവൈത്തിെൻറ കോൽക്കളിയും ഉണ്ടായിരുന്നു. ഭാരവാഹികളായി ബി.എച്ച്. സഗീർ (പ്രസി), പി.എം. സക്കീർ (വൈസ് പ്രസി), വി.കെ. സിറാജുദ്ദീൻ (സെക്ര), വി.എച്ച്. റാഫി, കെ.കെ. ഷബീർ (ജോ. സെക്ര), ടി.ആർ. ഇസ്സുദ്ദീൻ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
