ജനസാഗരമായി ‘മെട്രോക്കൊപ്പം ഈദ്’
text_fields‘മെട്രോ ഈദ്’ ഫെസ്റ്റിൽ അതിഥികളെ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ് സംഘടിപ്പിച്ച ‘മെട്രോയ്ക്കൊപ്പം ഈദ്’ ഫെസ്റ്റ് ആയിരങ്ങളുടെ ആഘോഷമായി. കുവൈത്ത് ഇന്റീരിയർ മിനിസ്ട്രി അധികാരികൾ, അസോസിയേഷൻ അംഗങ്ങൾ, കോർപ്പറേറ്റ് ഉടമകൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ ആയിരങ്ങളാണ് പരിപാടി ആസ്വദിക്കാനെത്തിയത്.
പ്രശസ്ത മെന്റലിസ്റ്റ് അനന്തു തന്റെ വ്യത്യസ്തമായ പ്രകടനം കൊണ്ട് ജനക്കൂട്ടത്തെ ആകർഷിച്ചു. നിസാം തളിപ്പറമ്പും കുടുംബവും പാട്ടുകൾകൊണ്ട് കാണികളെ കയ്യിലെടുത്തു.
നസീർ കൊല്ലത്തിന്റെ മാപ്പിളപ്പാട്ട് ഫെസ്റ്റിന് ഒരേസമയം ഗൃഹാതുരത്വവും ഉത്സവഭാവവും കൊണ്ടുവന്നു. മെട്രോ ജീവനക്കാരുടെ വിവിധ കലാപരിപാടികളും സദസ്സിനെ ഊർജസ്വലമാക്കി.
മെട്രോ മെഡിക്കൽ ഗ്രൂപ് ജീവനക്കാരുടെ മാതാപിതാക്കൾക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ ചടങ്ങിൽ പ്രഖ്യാപിച്ചു. കരഘോഷത്തോടെയും ആനന്ദത്തോടെയുമാണ് ഈ പ്രഖ്യാപനം ജനങ്ങൾ ഏറ്റെടുത്തത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി കുവൈത്ത് ഇന്റീരിയർ മിനിസ്ട്രി വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് മേധാവി ഫഹദ് അൽ ഖലീഫ, ട്രാഫിക് ഡിപ്പാർട്മെന്റ് മേധാവി യൂസുഫ് അൽ ഷെമരി എന്നിവരുടെ സാന്നിധ്യവും പരിപാടിയിൽ ഉണ്ടായി.
പരിപാടിക്കിടെ നടന്ന മെഗാ ലക്കി ഡ്രോയിൽ ആറു ഭാഗ്യശാലികൾക്ക് സ്വർണ നാണയങ്ങൾ സമ്മാനിച്ചു. മെട്രോ റമദാൻ ക്വിസിലെ വിജയികൾക്കും വേദിയിൽ സമ്മാനങ്ങൾ നൽകി. തക്കാര, രാജധാനി, ദുബൈ ദുബൈ കറക് മക്കാനി തുടങ്ങിയവയുടെ വൈവിധ്യമാർന്ന ഭക്ഷണവും, പാനീയങ്ങളും ഫെസ്റ്റിൽ ലഭ്യമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

