പെരുന്നാളിെൻറ ആഹ്ലാദപ്പുലരി
text_fieldsകുവൈത്ത് സിറ്റി: ത്യാഗത്തിെൻറ മഹാസന്ദേശം ആഘോഷത്തിെൻറ പൊലിമയിലേക്ക് കോർത്തിണക്കിയ ബലിപെരുന്നാൾ ഇന്ന്. പുതു പ്രത്യാശയുടെ പെരുന്നാൾ പുലരിയിലേക്ക് കൺതുറന്നതുമുതൽ എങ്ങും തക്ബീർ ധ്വനികൾ. പുത്തൻ വസ്ത്രങ്ങളുടെ നിറപ്പകിട്ടിലും സുഗന്ധദ്രവ്യങ്ങളുടെ പരിമളത്തിലും വിസ്മയപ്പെട്ട് പുഞ്ചിരിതൂകുന്ന കുഞ്ഞുകുട്ടികളുടെ കൈകൾ പിടിച്ച് സാഹോദര്യത്തിെൻറ സേന്ദശം വിളംബരം ചെയ്യുന്ന മസ്ജിദുകളുടെ മിനാരങ്ങൾ നോക്കിയൊരു യാത്ര. പ്രതിസന്ധികളുടെ ആഴങ്ങളിലും ദൈവകൽപനയുടെ സാക്ഷാത്കാരത്തിനായി നിലകൊണ്ട പ്രവാചകൻ ഇബ്രാഹീമിെൻറയും കുടുംബത്തിെൻറയും പ്രൗഢചരിത്രത്തിെൻറ വിവിധ മാനങ്ങൾ വിശദമാക്കുന്ന പ്രഭാഷണങ്ങൾ. ഒരിക്കലും ഒറ്റപ്പെട്ടുപോകില്ലെന്ന് ഉറപ്പുനൽകുന്ന സാഹോദര്യത്തിെൻറ സ്നേഹാലിംഗനങ്ങൾ. പല നാടുകളിൽനിന്നെത്തിയ പല ഭാഷക്കാർ ഇന്ന് കുവൈത്തിെൻറ മണ്ണിൽ ഒരേ മനസ്സോടെ ബലിപെരുന്നാളിനെ വരവേൽക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് തങ്ങളോടൊപ്പം നാട്ടിലുള്ളവരും പെരുന്നാളാഘോഷിക്കുന്നതിെൻറ ആഹ്ലാദം കൂടിയുണ്ട്. പെരുന്നാൾ സന്ദേശങ്ങൾ വാക്കുകളായും അക്ഷരങ്ങളായും ചിത്രങ്ങളായും വിഡിയോകളായും കടലിനിക്കരെയിക്കരെ പറന്നുനടക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായെങ്കിലും ഇനിയും പറയാനും പങ്കുവെക്കാനും ഏറെയുണ്ട്. വീട്ടുകാരുടെ പെരുന്നാൾ വിഭവ വിശേഷങ്ങളും പുത്തനുടുപ്പുകളിട്ടുള്ള ഫോേട്ടാകളും ഫോണുകളിൽ വന്നുനിറഞ്ഞുകൊണ്ടിരിക്കുന്നു.
കുവൈത്തിൽ കുടുംബത്തോടൊപ്പം താമസിക്കുന്നവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും സന്ദർശിക്കുന്നു. ഒരിടത്ത് ഒരുമിച്ച് ഭക്ഷണവും ആഘോഷവും സംഘടിപ്പിക്കുന്നവരും കുറവല്ല. പിന്നെ പാർക്കുകളിലേക്കും മാളുകളിലേക്കും വിനോദകേന്ദ്രങ്ങളിലേക്കും നീങ്ങുകയായി. ബാച്ച്ലർ താമസയിടങ്ങളിൽ കൂട്ടം ചേർന്നുള്ള ആഘോഷങ്ങളിലേക്ക് പുതു വിഭവങ്ങളുടെ പരീക്ഷണ രുചികളും നാട്ടുവിശേഷങ്ങളും സംഗീതവും ചേരുവയായെത്തും. വെയിൽ ശമിക്കുന്നതോടെ കൂട്ടത്തോടെ തന്നെ നഗരകേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും മറ്റു വിനോദകേന്ദ്രങ്ങളിലേക്കും യായ്രയാവുകയായി.
മറ്റു ചില രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി കുവൈത്തിൽ മലയാളികൾക്ക് സ്വന്തം ഭാഷയിൽ പെരുന്നാൾ ഖുതുബ ശ്രവിക്കാനും അവസരം. കേരള ഇസ്ലാമിക് ഗ്രൂപ് (കെ.െഎ.ജി), കുവൈത്ത് കേരള ഇസ്ലാഹി സെൻറർ, ഇന്ത്യൻ ഇസ്ലാഹി സെൻറർ തുടങ്ങിയ സംഘടനകളാണ് മലയാള ഖുതുബയോടുകൂടിയ പെരുന്നാൾ നമസ്കാരങ്ങൾ സംഘടിപ്പിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സംഘടനകൾ നേതൃത്വം നൽകുന്നു. വിവിധ സാംസ്കാരിക സംഘടനങ്ങൾ കലാപരിപാടികളും ഇൗദ് സുഹൃദ് സംഗമങ്ങളും ഒരുക്കുന്നുണ്ട്.
പെരുന്നാളിനോടനുബന്ധിച്ച് കുറച്ചു ദിവസമായി വിപണികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാൾ വിഭവങ്ങൾ കെേങ്കമമാക്കാനുള്ള ഭക്ഷ്യവിഭവങ്ങളെല്ലാം വൻതോതിലാണ് വിറ്റുപോയത്. പെരുന്നാൾ തലേന്നായ വ്യാഴാഴ്ചയാണ് വലിയ തിരക്ക് ദൃശ്യമായത്. മാളുകളും ഹൈപ്പർ മാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളും കോഒാപറേറ്റിവ് സൊസൈറ്റികളും രാത്രി വളരെ വൈകിയാണ് പ്രവർത്തനം അവസാനിപ്പിച്ചത്. വസ്ത്രവിപണികളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഹെയർ ഡ്രസ്സിങ് കേന്ദ്രങ്ങളിലും രണ്ടുമൂന്നു ദിവസമായി വലിയ തിരക്ക് അനുഭവപ്പെട്ടു. കുട്ടികളും സ്ത്രീകളും മൈലാഞ്ചിയിടാനും വ്യാഴാഴ്ച സമയം കണ്ടെത്തി. വിവിധ തരത്തിലുള്ള മൈലാഞ്ചി ട്യൂബുകളും മെഹന്തി ഡിസൈനുകളും വിപണിയിൽ സുലഭമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
