Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമീറിനെ ഫോണിൽ വിളിച്ചു...

അമീറിനെ ഫോണിൽ വിളിച്ചു ഈജിപ്ത് പ്രസിഡന്റ്; ഒരുമിച്ചു മുന്നോട്ട്...

text_fields
bookmark_border
അമീറിനെ ഫോണിൽ വിളിച്ചു ഈജിപ്ത് പ്രസിഡന്റ്; ഒരുമിച്ചു മുന്നോട്ട്...
cancel
camera_alt

ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ്

അൽ സിസി, അമീർ ശൈഖ് മിശ്അൽ

അൽ അഹമ്മദ് അൽ ജാബിർ

അസ്സബാഹ്

കുവൈത്ത് സിറ്റി: മേഖലയിലെ സഥിതിഗതികൾ വിലയിരുത്തി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽ സിസിയും.

അമീറിനെ ഫോണിൽ വിളിച്ച ഈജിപ്ത് പ്രസിഡന്റ് കുവൈത്തിനെ ലക്ഷ്യമിട്ടു നടക്കുന്ന ആക്രമണത്തിൽ ഈജിപ്ത് ശക്തമായി അപലപിക്കുന്നതായി അറിയിച്ചു.

കുവൈത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണിതെന്നും വിശേഷിപ്പിച്ചു. കുവൈത്ത് നേതൃത്വത്തെയും ജനങ്ങളെയും കുറിച്ച് വിവരങ്ങളും ആരാഞ്ഞു. കുവൈത്തിനും മറ്റു ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കും ഈജിപ്തിന്റെ ഐക്യദാർഢ്യം പ്രസിഡന്റ് അറിയിച്ചു. രാജ്യങ്ങളുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും പ്രഖ്യാപിച്ചു.

കുവൈത്തിനെയും ഗൾഫ് പങ്കാളികളെയും പിന്തുണക്കുന്നതിന് ലഭ്യമായ എല്ലാ കഴിവുകളും സമാഹരിക്കാനുള്ള തന്റെ രാജ്യത്തിന്റെ സന്നദ്ധതയും ഈജിപ്ഷ്യൻ പ്രസിഡന്റ് പ്രകടിപ്പിച്ചു. പ്രതിസന്ധി ലഘൂകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കുവൈത്തിന്റെ പങ്കിനെയും നിരന്തരമായ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

പ്രസിഡന്റ് അൽ സിസിയുടെ പിന്തുണക്ക് അമീർ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി. അദ്ദേഹത്തിന് കൂടുതൽ ആരോഗ്യവും ക്ഷേമവും ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsEgyptianEgyptian Presidentemircalls
News Summary - Egyptian President calls Emir; Let's move forward together...
Next Story