Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

100 കിലോ ഹഷീഷുമായി ഈജിപ്ഷ്യൻ പിടിയിൽ

text_fields
bookmark_border
100 കിലോ ഹഷീഷുമായി ഈജിപ്ഷ്യൻ പിടിയിൽ
cancel
camera_alt

മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​യാ​ൾ

കുവൈത്ത് സിറ്റി: 100 കിലോ ഹഷീഷുമായി ഈജിപ്ഷ്യൻ സ്വദേശി കുവൈത്തിൽ പിടിയിൽ. കുവൈത്തിൽ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്യുന്ന ഈജിപ്ഷ്യൻ പ്രവാസിയെയാണ് ആന്റി നാർകോട്ടിക് അഡ്മിനിസ്ട്രേഷൻ വിഭാഗം അറസ്റ്റ് ചെയ്തത്. 100 കിലോ ഹഷീഷാണ് ഇയാൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. പിടികൂടിയ വസ്തുക്കൾക്ക് 2,50,000 ദീനാർ മൂല്യം കണക്കാക്കുന്നു. ഇറാഖി മയക്കുമരുന്ന് കടത്തുകാരുമായി ഇടപാട് നടത്തിയിരുന്ന തന്റെ സഹോദരനെ മയക്കുമരുന്ന് കേസിൽ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി പിടിയിലായയാൾ സമ്മതിച്ചു. ഇറാനിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ഫൈലാക്ക ദ്വീപിന് സമീപമുള്ള മിസ്കാൻ ദ്വീപിന്റെ തീരത്ത് എറിയുന്ന സംഘത്തിൽപെട്ടയാളായിരുന്നു സഹോദരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Egyptian arrested with 100 kg of hashish
Next Story