ഈജിപ്ത്-കുവൈത്ത് ബന്ധം മാതൃകാപരം -ഈജിപ്ത് അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ സംയുക്ത അറബ് സഹകരണ മാതൃകയാണ് ഈജിപ്ത്തും കുവൈത്തും തമ്മിലെന്ന് കുവൈത്തിലെ ഈജിപ്ത് അംബാസഡർ ഒസാമ ഷാൽതൗട്ട്. 1952ലെ വിപ്ലവത്തിന്റെ 73ാം വാർഷികത്തോടനുബന്ധിച്ച് കുവൈത്ത് എംബസിയിൽ സംഘടിപ്പിച്ച ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കുവൈത്ത് മുനിസിപ്പൽകാര്യ മന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുൽ ലത്തീഫ് അൽ മഷാരി, നയതന്ത്ര ഉദ്യോഗസ്ഥർ, പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 2024 ഏപ്രിലിൽ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഈജിപ്ത് സന്ദർശനത്തോടെ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള പ്രകടമായ വികസനം ഈജിപ്ത് അംബാഡർ ചൂണ്ടിക്കാട്ടി. മികച്ച പിന്തുണക്കും ആതിഥ്യമര്യാദക്കും അംബാസഡർ കുവൈത്ത് സർക്കാറിനും ജനങ്ങൾക്കും നന്ദി പറഞ്ഞു. കുവൈത്തുമായി സഹകരണം വർധിപ്പിക്കുന്നതിൽ ഈജിപ്തിന്റെ താൽപര്യം അദ്ദേഹം സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

