ബഹുസ്വരത അടിച്ചമർത്താനുള്ള ശ്രമം പരാജയപ്പെടുത്തും- കെ.സി. വേണുഗോപാൽ
text_fieldsഒ.ഐ.സി.സി സംഘടിപ്പിച്ച 'വേണു പൂർണിമ' പരിപാടിയിൽ കെ.സി. വേണുഗോപാൽ എം.പി നിലവിളക്ക് തെളിയിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയുടെ സൗന്ദര്യമാണ് ബഹുസ്വരതയെന്നും അത് അടിച്ചമർത്താനുള്ള ഏത് ശ്രമത്തെയും ജനങ്ങൾ പരാജയപ്പെടുത്തുമെന്നും ഒ.ഐ.സി.സി സംഘടന ചുമതലയുള്ള ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കുവൈത്ത് ഒ.ഐ.സി.സി സംഘടിപ്പിച്ച 'വേണു പൂർണി മ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തെ മൂടിക്കൊണ്ടിരിക്കുന്ന ഇരുൾ നീങ്ങി വെളിച്ചം വരാൻ അധികം താമസം വേണ്ടിവരില്ല. പ്രതീക്ഷയിൽ കവിഞ്ഞ ജന പങ്കാളിത്തമാണ് വോട്ടർ അധികാർ യാത്രക്ക് ബിഹാറിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. സാധാരണ ജനങ്ങളും യുവാക്കളും ആവേശത്തോടെയാണ് രാഹുൽ ഗാന്ധിയെ എതിരേൽക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു. ചടങ്ങിൽ മികച്ച പൊതു പ്രവർത്തകനുള്ള ഒ.ഐ.സി.സിയുടെ പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം മുസ് ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വേണുഗോപാലിന് കൈമാറി. കുവൈത്ത് ഫ്രീ ട്രേഡ് സോൺ ലെ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒ.ഐ.സി.സി നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു.
'വേണു പൂർണിമ' സദസ്സ്
നടി നവ്യ നായർ, കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ്, ഡോ. മറിയം ഉമ്മൻ, മുഹമ്മദലി വി.പി മെഡക്സ് , എബി വരിക്കാട് എന്നിവർ ആശംസകൾ നേർന്നു. വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഒ.ഐ.സി.സി നാഷനൽ കമ്മിറ്റിയുടെ വിഹിതം ജോ. ട്രഷറർ റിഷി ജേക്കബ് അഡ്വ. അബ്ദുൽ മുത്തലിബിന് കൈമാറി. എ.കെ. ആന്റണിയുടെ സന്ദേശം സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ വായിച്ചു. ബി.എസ്. പിള്ള സ്വാഗതവും വർഗീസ് ജോസഫ് ജോസഫ് മാരാമൺ നന്ദിയും പറഞ്ഞു. നാടൻ പാട്ടു നായകൻ ആദർശ് ചിറ്റാർ നയിച്ച ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

