രാജ്ഭവനെ രാഷ്ട്രീയവത്കരിക്കാൻ ശ്രമം -കേരള അസോസിയേഷൻ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: രാജ്ഭവനെ രാഷ്ട്രീയവത്കരിക്കുന്ന കേരള ഗവർണർ ആർലേക്കറുടെ നടപടിയെ കേരള അസോസിയേഷൻ കുവൈത്ത് കുറ്റപ്പെടുത്തി. പൊതു പരിപാടികളിൽ ഏതെങ്കിലും പ്രത്യേക മത, രാഷ്ട്രീയ, വർഗ പ്രതീകങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്.
ഇതിന്റെ നഗ്നമായ ലംഘനമാണ് ഗവർണർ ആർലേക്കർ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതി തയാറാകണമെന്നും ഗവർണർ കേരളീയ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും കേരള അസോസിയേഷൻ കുവൈത്ത് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ തിരസ്കരിച്ചു രാഷ്ട്രീയ ചേരിതിരിവിന്റെ ഇടങ്ങളായി രാജ്ഭവനെയും മാറ്റി തീർക്കാമെന്നുള്ള ആർ.എസ്.എസിന്റെ നയങ്ങളോടുള്ള ഐക്യപ്പെടൽ മാത്രമായേ ഗവർണറുടെ നടപടിയെ കാണാനാകൂ എന്നും ചൂണ്ടിക്കാട്ടി.
യോഗത്തിൽ ഷാജി രഘുവരൻ അധ്യക്ഷതവഹിച്ചു. ശ്രീ൦ ലാൽ മുരളി, മണിക്കുട്ടൻ എടക്കാട്ട്, ഉണ്ണിമായ, ബേബി ഔസേഫ് ബൈജു തോമസ്, അനിൽ കെ.ജി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.