'ഈണം-2022' ഫ്ലയർ പ്രകാശനം ചെയ്തു
text_fieldsമലപ്പുറം ജില്ല അസോസിയേഷൻ നടത്തുന്ന ഈദ്-ഓണാഘോഷം ‘ഈണം 2022’ന്റെ ഫ്ലയർ പ്രകാശന ചടങ്ങിൽനിന്ന്
കുവൈത്ത്: മലപ്പുറം ജില്ല അസോസിയേഷൻ ഈ വർഷം നടത്തുന്ന ഈദ്-ഓണാഘോഷം 'ഈണം 2022'ന്റെ ഔദ്യോഗിക ഫ്ലയർ പ്രകാശനം ഫർവാനിയ മെട്രോ ക്ലിനിക് ഓഡിറ്റോറിയത്തിൽ എം.എ.കെ മുഖ്യ രക്ഷാധികാരി ഷറഫുദ്ദീൻ കണ്ണേത്തിന്റെ സാന്നിധ്യത്തിൽ മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ക്വാളിറ്റി ഇന്റർനാഷനൽ ഫുഡ് സ്റ്റഫ് ഉടമ മുസ്തഫ ഉണ്ണിയാലുക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
മലപ്പുറം ജില്ല അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര, രക്ഷാധികാരികളായ വാസുദേവൻ മമ്പാട്, അനസ് തയ്യിൽ, വനിതാവേദി ചെയർപേഴ്സൻ സലീന റിയാസ്, മറ്റു സംഘടന ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

