കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി വിദ്യാഭ്യാസ അവാർഡ് വിതരണം
text_fieldsകെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ മക്കൾക്ക് എർപ്പെടുത്തിയ ‘പി. ഷാദുലി സാഹിബ് മെമ്മോറിയൽ എജുക്കേഷൻ എംപവർമെന്റ് അവാർഡ്- 2024’ വിതരണം ചെയ്തു. ഫിദ ഫാത്തിമ, മുഹമ്മദ് റിഫാൻ, ഹിബ ഫാത്തിമ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. നാസർ, മണ്ഡലം പ്രസിഡന്റ് ഇ.കെ. റഫീഖ്, വൈസ് പ്രസിഡന്റ് ഇക്ബാൽ ചീരാങ്കണ്ടി, വി.ടി.കെ. മുഹമ്മദ്, റാഷിദ് ആലായി എന്നിവർ എന്നിവർ മൊമെന്റോകളും സർട്ടിഫിക്കറ്റുകളും കൈമാറി. സുബൈർ ചേലക്കാട്, മുനീർ പള്ളിപ്പറമ്പത്, പി.ഇസ്മായിൽ, പി.വി. പോക്കർ, പി.വി. ഹമീദ്, പി.കെ. ഹമീദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

