കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം ‘എജുകെയർ’ ലോഞ്ചിങ്
text_fieldsകെ.എം.സി.സി കൊയിലാണ്ടി മണ്ഡലം'എജുകെയർ'ലോഞ്ചിങ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ‘എജുകെയർ’ പദ്ധതിയുടെ ലോഞ്ചിങ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സൽവയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ടി.വി. ലത്തീഫ് കൊല്ലം അധ്യക്ഷത വഹിച്ചു.
കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ, വൈസ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ, ഷബീർ മണ്ടോളി, ജില്ല ഭാരവാഹികളായ ടി.വി. സാദിഖ്, ശരീഖ് നന്തി, മണ്ഡലം ഭാരവാഹികളായ ഇസ്മായിൽ സൺ ഷൈൻ, നിയാസ് കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അനുഷാദ് തിക്കോടി സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ. കരീം പൂക്കാട് നന്ദിയും പറഞ്ഞു.

