ഇ.ഡി.എ സാൽമിയ യൂനിറ്റ് പുതുവത്സര- കുടുംബസംഗമം
text_fieldsഇ.ഡി.എ സാൽമിയ യൂനിറ്റ് അംഗങ്ങൾ പുതുവത്സര-കുടുംബസംഗമത്തിൽ
കുവൈത്ത് സിറ്റി: എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ (ഇ.ഡി.എ) സാൽമിയ യൂനിറ്റ് പുതുവത്സര കുടുംബസംഗമം -2023 എന്ന പേരിൽ ആഘോഷിച്ചു. ഇ.ഡി.എ പ്രസിഡന്റ് ജോമോൻ കോയിക്കര ഉദ്ഘാടനം ചെയ്തു. യൂനിറ്റ് കൺവീനർ എം.വൈ. ബിജു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബെന്നി ചെറിയാൻ, ട്രഷറർ ബാബു എബ്രഹാം, ജനറൽ കോഓഡിനേറ്റർ തങ്കച്ചൻ ജോസഫ്, രക്ഷാധികാരിയും യൂനിറ്റ് ട്രഷററുമായ സജി വർഗീസ്, വൈസ് പ്രസിഡന്റ് ബാലകൃഷ്ണ മല്യ, വനിതാവേദി ആക്ടിങ് ചെയർപേഴ്സൻ മഞ്ജു ബിജു, യൂനിറ്റ് കൺവീനർമാരായ കെ.എം. ഫ്രാൻസിസ്, വിനോദ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ജിയോ മത്തായി സ്വാഗതവും കൺവീനർ സാബു പൗലോസ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഡയാലിസിസ് രോഗികൾക്കുള്ള സാൽമിയ യൂനിറ്റിന്റെ ചികിത്സ സഹായ ഫണ്ട് കൈമാറി. അസോസിയേഷൻ അംഗം സംവിധായകനും നടനുമായ ജിനു വൈക്കത്തിനെ ആദരിച്ചു. അംഗങ്ങളുടെയും കുട്ടികളുടെയും ഡാൻസുകളും സ്കിറ്റുകളും ഗാനമേളയും മിമിക്സ് പരേഡും മറ്റു കലാപരിപാടികളും നടന്നു. ഷജിനി അജി, ജോൺസി ജോമോൻ, ജോസഫ് കൊമ്പാറ, രവീന്ദ്രൻ, ബാബുരാജ്, അജി മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.
ജോവാന മേരി ജോമോൻ, ഡിയോണ സാബു, ജോളി ജോർജ് എന്നിവർ അവതാരകരായി. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനം നൽകി.

