ഇ.ഡി.എ മെഡിക്കൽ ക്യാമ്പ് ഫ്ലയർ പ്രകാശനം ചെയ്തു
text_fieldsഇ.ഡി.എ മെഡിക്കൽ ക്യാമ്പ് ഫ്ലയർ പ്രസിഡന്റ് ജോമോൻ കോയ്ക്കരക്ക് ഇവന്റ് കൺവീനർമാരായ പ്രിൻസ് ബേബി, ജിജു പോൾ എന്നിവർ കൈമാറി പ്രകാശനം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ (ഇ.ഡി.എ) സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ വെസ്റ്റ് യൂനിറ്റിന്റെ ന്യൂ ഇയർ ഫാമിലി ഈവ് പ്രോഗ്രാമിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ ഇ.ഡി.എ പ്രസിഡന്റ് ജോമോൻ കോയ്ക്കരക്ക് ഇവന്റ് കൺവീനർമാരായ പ്രിൻസ് ബേബി, ജിജു പോൾ എന്നിവർ ഫ്ലയർ കൈമാറി പ്രകാശനം നിർവഹിച്ചു.
ആക്ടിങ് ജനറൽ കോഓഡിനേറ്റർ വർഗീസൺ അഗസ്തി, വനിത വേദി ചെയർപേഴ്സൻ ലിസ വർഗീസ്, ബാലവേദി പ്രസിഡന്റ് സ്ലാനിയ പെയ്ട്ടർ, അഡ്വൈസറി ബോർഡ് ചെയർമാൻ ജിനോ എം.കെ, മറ്റു യൂനിറ്റ് കൺവീനർമാരും ഇ.ഡി.എ ഭാരവാഹികളും പങ്കെടുത്തു. ഇ.ഡി.എ പതിനഞ്ചാം വാർഷിക ഭാഗമായി ഫഹാഹീൽ മെഡക്സ് ഹോസ്പിറ്റലുമായി സഹകരിച്ച് മാർച്ച് 10നാണ് സൗജന്യ മെഡിക്കൽ ക്യാമ്പ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

