ഇ.ഡി.എ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഇ.ഡി.എ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങൾ
കുവൈത്ത് സിറ്റി: എറണാകുളം ഡിസ്ട്രിക് അസോസിയേഷൻ (ഇ.ഡി.എ) പതിനഞ്ചാമത് വാർഷികത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഫഹാഹീൽ മെഡക്സ് ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ ക്യാമ്പ് നിരവധി പേർ ഉപയോഗപ്പെടുത്തി. വിവിധ ഡോക്ടർമാരുടെ സേവനവും കൊളസ്ട്രോൾ പരിശോധനയും മറ്റു സേവനങ്ങളും ക്യാമ്പിൽ നൽകി.
പ്രസിഡന്റ് ജോമോൻ കോയിക്കര ഉദ്ഘാടനം ചെയ്തു. ട്രഷറർ ബാബു എബ്രഹാം ജോൺ, ജനറൽ കോഓഡിനേറ്റർ തങ്കച്ചൻ ജോസഫ്, മെഡക്സ് ഹോസ്പിറ്റൽ ഇൻഷുറൻസ് മാനേജർ അജയ് കുമാർ, ഡോ. രാജേഷ് ബാബു, വനിത വേദി ചെയർപേഴ്സൻ ലിസ വർഗീസ്, അഡ്വൈസറി ചെയർമാൻ എം.കെ. ജിനോ, ഇ.ഡി.എ ജനറൽ സെക്രട്ടറി ബെന്നി ചെറിയാൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് കൺവീനർ പ്രിൻസ് ബേബി നന്ദി പറഞ്ഞു.
വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ മല്യ, ജോയന്റ് കൺവീനർ ജിജു പോൾ, ജോസഫ് കൊമ്പാറ, ജോളി ജോർജ്, ബിന്ദു പ്രിൻസ്, ഷൈനി തങ്കച്ചൻ, ജോസഫ്ജോ ൺ എന്നിവർ നേതൃത്വം വഹിച്ചു.

