ഇ.ഡി.എ മെംബർഷിപ് കാമ്പയിന് തുടക്കം
text_fieldsഡോ. പോൾസൺ ഡാനിയേലിന് ഇ.ഡി.എ അംഗത്വം കൈമാറുന്നു
കുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷൻ (ഇ.ഡി.എ) മെംബർഷിപ് കാമ്പയിന് തുടക്കം. ഡോ. പോൾസൺ ഡാനിയേലിന് അംഗത്വം നൽകി കാമ്പയിൻ പ്രസിഡന്റ് വർഗീസ് പോൾ ഉദ്ഘാടനം ചെയ്തു. കാമ്പയിൻ ചെയർമാൻ പ്രവീൺ ജോസ്, വൈസ് പ്രസിഡന്റ് അജി മത്തായി, യൂനിറ്റ് കൺവീനർ പീറ്റർ മാത്യു , മറ്റു പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ജൂൺ 2024 മുതൽ സെപ്റ്റംബർ 30 വരെയാണ് കാമ്പയിൻ കാലാവധി. കുവൈത്തിലുള്ള എല്ലാ എറണാകുളം നിവാസികളും അംഗത്വമെടുക്കണമെന്ന് സംഘടന ഭാരവാഹികൾ ഉണർത്തി. 2008ൽ നിലവിൽ വന്ന ഇ.ഡി.എ കുവൈത്തിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

