ഇ.ഡി.എ കുവൈത്ത് ഫുട്ബാൾ ടീം ജഴ്സി പ്രകാശനം
text_fieldsഇ.ഡി.എ കുവൈത്ത് ഫുട്ബാൾ ടീം അംഗങ്ങളും ഭാരവാഹികളും
കുവൈത്ത് സിറ്റി: എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ (ഇ.ഡി.എ) കുവൈത്ത് ഫുട്ബാൾ ടീമുകളുടെ ജഴ്സി പ്രകാശനം ചെയ്തു.കെഫാക് ഇന്റർ ഡിസ്ട്രിക്ട് ഫുട്ബാൾ ടൂർണമെന്റിൽ ജില്ലയെ പ്രതിനിധീകരിച്ച് സോക്കർ,മാസ്റ്റേഴ്സ് വിഭാഗത്തിൽ ടീമുകൾ കളത്തിലിറങ്ങും.
ഈ.ഡി.എ കുവൈത്ത് പ്രസിഡന്റ് വർഗീസ് പോൾ ഇരു ടീമുകളുടെയും ക്യാപ്റ്റന്മാർക്ക് ജഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു. ട്രഷറർ പ്രിൻസ് ബേബി, ജനറൽ കോഓഡിനേറ്റർ പ്രവീൺ മാടശ്ശേരി, അഡ്വൈസറി ബോർഡ് ചെയർമാൻ ജോയ് മാനാടൻ, വൈസ് പ്രസിഡന്റ് അജി മത്തായി, ജിയോ മത്തായി, ജോളി ജോർജ്, ബാലകൃഷ്ണൻ മല്യ, സാബു പൗലോസ്, ജിജു പോൾ, അനു കാർത്തികേയൻ, ജോസഫ് റാഫേൽ, സുനിൽ ജോസഫ് കോമ്പാറ എന്നിവർ മറ്റു കളിക്കാർക്ക് ജഴ്സി കൈമാറി. തോമസ് ചക്കാട്ടിൽ നന്ദി പറഞ്ഞു.

