ഇ.ഡി.എ പഠനോപകരണ വിതരണ പദ്ധതി
text_fieldsകുവൈത്ത് സിറ്റി: എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ (ഇ.ഡി.എ) വിദ്യാഭ്യാസ സഹായ വിതരണ ഭാഗമായി അങ്കമാലി വട്ടപറമ്പ് മള്ളൂശ്ശേരി ജി.എൽ.പി സ്കൂളിലെ കുട്ടികൾക്ക് സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ തുടങ്ങിയ പഠനോപകരണങ്ങൾ നൽകും. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ജോമോൻ കോയിക്കര അധ്യക്ഷത വഹിക്കും.
ജനറൽ സെക്രട്ടറി ബെന്നി ചെറിയാൻ, അഡ്വൈസറി ചെയർമാൻ എം.കെ. ജിനോ, ജോ. സെക്രട്ടറി ജിജു പോൾ, ജോ.കോഓഡിനേറ്റർ വർഗീസൺ, മുൻ പ്രസിഡന്റ് ജിയോ മത്തായി, ഷോജൻ ഫ്രാൻസിസ്, അസോസിയേഷൻ മുൻ അംഗങ്ങൾ, ഭാരവാഹികൾ, പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ, വാർഡ് മെംബർ ബിന്ദു സന്തോഷ്, മറ്റു ജനപ്രതിനിധികളും സ്കൂൾ അധികൃതരും വിദ്യാർഥികളും പങ്കെടുക്കും. ഇ.ഡി.എ പഠനോപകരണ വിതരണ പദ്ധതിനാട്ടിൽ സ്ഥിര താമസമാക്കിയ മുൻ അംഗങ്ങൾ അവധിക്ക് നാട്ടിൽ എത്തിയ അംഗങ്ങളും ഉൾപ്പെടുന്ന എറണാകുളം അസോസിയേഷൻ കുടുംബസംഗമവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

